കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്​ഥാനാർഥിക്ക്​ 39 വോട്ട്​

കോഴിക്കോട്​: തെരഞ്ഞെടുപ്പ്​ ദിവസം കാട്ടുപന്നിയുടെ കുത്തേറ്റ ബി.ജെ.പി സ്​ഥാനാർഥിക്ക്​ ​ലഭിച്ചത്​ 39 വോട്ട്​. കോടഞ്ചേരി പഞ്ചായത്തിലെ 19ാം വാർഡിൽ മത്സരിച്ച വാസുകുഞ്ഞനെയായിരുന്നു​ തിങ്കളാഴ്​ച രാവിലെ കാട്ടുപന്നി ആക്രമിച്ചത്​.

കോൺഗ്രസിലെ അലക്​സ്​ തോമസാണ്​ വാർഡിൽ വിജയിച്ചത്​. 344 വോട്ടി​​െൻറ ഭൂരിപക്ഷത്തിന്​ സ്വതന്ത്ര സ്​ഥാനാർഥിയായ അഡ്വ. സുനിൽ ​േജാർജിനെ​ തോൽപിച്ചത്​.

തിങ്കളാഴ്​ച പുലർച്ചെ അഞ്ചരക്ക്​ പോളിങ്​ ബൂത്തിലേക്ക്​ പോകുന്നതിനിടെയായിരുന്നു ആക്രമണം. ചൂരമുണ്ട കണ്ണോത്ത്​ റോഡിൽ​ വെച്ച്​ കുത്തേറ്റ വാസുകുഞ്ഞനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 

Tags:    
News Summary - bjp candidate attacked by wild boar got 39 votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.