കോഴിക്കോട്: 2019ലെ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാൻ ബിജെപിക്ക് കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റ് നഷ്ടമാകുമെന്നും തരൂർ അഭിപ്രായപ്പെട്ടു.
ബിജെപിയുടെ ആധിപത്യം സമ്മതിക്കുമ്പോൾ തന്നെ അവർക്ക് പല സംസ്ഥാനങ്ങളും നഷ്ടപ്പെട്ടത് കാണാതിരിക്കരുതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കവെ തരൂർ പറഞ്ഞു. ഈ സാഹചര്യത്തിലും പ്രതിപക്ഷ പാർട്ടികൾക്ക് ബിജെപിയെ ഭരണത്തിൽ നിന്നും താഴെയിറക്കാൻ കഴിയുമെന്ന് പറയാനാവില്ലെന്നും തരൂർ പറഞ്ഞു.
2019ൽ ഹരിയാന,ഗുജാറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുണ്ടായ പിന്തുണ ഇപ്പോൾ നേടിയെടുക്കാൻ കഴിയില്ല. കോൺഗ്രസിനെതിരെ കുടുംബവാഴ്ചയെന്നാണ് വിമർശനം. രാജ്യം മുഴുവൻ വിലയിരുത്തിയാൽ, മറ്റുകക്ഷികളിലും ഈ പ്രവണത കാണാമെന്നും തരൂർ പറഞ്ഞു. മുലായം സിംഗ് (യാദവ്) അദ്ദേഹത്തിന്റെ മകൻ, ലാലു പ്രസാദ് യാദവ് അദ്ദേഹത്തിന്റെ മകൻ, കരുണാനിധിയുടെ പിൻഗാമി മകൻ, ബാൽ താക്കറെയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ, ശരദ് പവാർ പിൻഗാമിയായി അദ്ദേഹത്തിന്റെ മകളും മരുമകനും. എന്നാൽ, വിമർശനം കോൺഗ്രസിനെതിരെ മാത്രമാണെന്നും തരൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.