പാലക്കാട്: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞക്ക് പിന്നാലെ പാലക്കാട് നഗരസഭയിൽ ജയ് ശ്രീറാം വിളികളുമായി ബി.ജെ.പി കൗൺസിലർമാർ. കൗൺസിലർമാരുടെ ആദ്യ യോഗത്തിന് ശേഷമാണ് ബി.ജെ.പി കൗൺസിലർമാർ ജയ് ശ്രീറാം വിളികളുമായി നഗരസഭ കവാടത്തിൽ അണിനിരന്നത്.
നഗരസഭാ പ്രഥമ യോഗത്തിൽ ദേശീയപതാകയുമായി സി.പി.എം പ്രതിനിധികൾ എത്തിയിരുന്നു. നേരത്തെ ബി.ജെ.പി പ്രവർത്തകർ നഗരസഭ ഓഫിസിന് മുകളിൽ ജയ് ശ്രീറാം ഫ്ലക്സ് സ്ഥാപിച്ചതിനോടുള്ള പ്രതിഷേധമായാണ് സി.പി.എം പ്രതിനിധികൾ ദേശീയ പതാകയുമായെത്തിയത്. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച സി.പി.ഐ.എം പ്രവര്‍ത്തകരെ പൊലീസ് നഗരസഭയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് മാറ്റി
ഇതിന് പിന്നാലെ ബി.ജെ.പി പ്രതിനിധികൾ ജയ്ശ്രീറാം വിളികളോടെ നഗരസഭ കവാടത്തിൽ അണിനിരക്കുകയായിരുന്നു. ജയ് ശ്രീറാം വിളി തടയാന്‍ നിങ്ങള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ പൊലീസിനോട് തട്ടിക്കയറി.
പിന്നീട്, സി.പി.എം പ്രവർത്തകർ നഗരസഭക്ക് പുറത്ത് ഭരണഘടന വായിച്ചു.
ജയ് ശ്രീറാം ഫ്ലക്സ് വിവാദത്തിനിടെയാണ് ഇന്ന് പാലക്കാട് നഗരസഭയിൽ സത്യപ്രതിജ്ഞ നടന്നത്. ഫ്ലക്സ് സ്ഥാപിച്ചതിൽ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭയിൽ അതേസ്ഥലത്ത് ദേശീയ പതാക ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.