ബി.ജെ.പി മുന്‍ ജില്ല വൈസ് പ്രസിഡന്‍റ് പാര്‍ട്ടി വിട്ടു; സി. കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനം

പാ​ല​ക്കാ​ട്: ഉപതെര​ഞ്ഞെടുപ്പിലെ സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി പാലക്കാട് മുന്‍ ജില്ല വൈസ് പ്രസിഡന്റ് പാര്‍ട്ടി വിട്ടു. 2001ലെ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ച കെ.പി. മണികണ്ഠനാണ് അംഗത്വം പുതുക്കാതെ ബി.ജെ.പി വിട്ടത്.

പുറത്തു പറയാന്‍ പറ്റാത്ത പ്രവര്‍ത്തനങ്ങള്‍ കൃഷ്ണകുമാര്‍ നടത്തുന്നു. കര്‍ഷകമോര്‍ച്ച നേതാവായിരുന്ന കരിമ്പയില്‍ രവി മരിച്ചപ്പോള്‍ കൃഷ്ണകുമാര്‍ റീത്ത് വെക്കാന്‍പോലും തയാറായില്ല.

നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്ന ഈ പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ല. നിരവധി പേര്‍ പാര്‍ട്ടി പ്രവര്‍ത്തനം ഉപേക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തകര്‍ക്ക് അപ്രാപ്യമാണ് ഇപ്പോഴത്തെ നേതാക്കളെന്നും മണികണ്ഠന്‍ പറഞ്ഞു.

Tags:    
News Summary - BJP ex-district vice-president KP Manikandan quits party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.