കോഴിക്കോട്: വീരവാദങ്ങൾ പുലർന്നേക്കുമെന്ന് അണികൾക്ക് പ്രതീക്ഷ നൽകിയായിരുന്നു ഫലപ്രഖ്യാപന വേളയിൽ ബി.ജെ.പിയുടെ തുടക്കം. ഒരുപാട് അവകാശ വാദങ്ങളുമായി ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിെൻറ അങ്കത്തട്ടിലിറങ്ങിയ പാർട്ടി വമ്പൻ നേട്ടം കൊയ്തേക്കുമെന്ന് വോട്ടെണ്ണലിെൻറ ആദ്യഘട്ടത്തിൽ സൂചനകളുയർത്തി. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് കോർപറേഷനുകളിൽ തുടക്കത്തിൽ ഒട്ടേറെ സീറ്റുകളിൽ മുന്നിട്ടുനിന്നു. അഞ്ചു നഗരസഭകളിലും പാർട്ടി മുന്നിട്ടുനിൽക്കുന്നുവെന്നതായിരുന്നു തുടക്കത്തിലെ ഫലസൂചനകൾ.
തിരുവനന്തപുരം കോർപറേഷനിൽ എൽ.ഡി.എഫിൽനിന്ന് ഭരണം പിടിച്ചേക്കുമെന്ന ഘട്ടത്തിൽവരെ ബി.ജെ.പിയുടെ അക്കങ്ങളെത്തിയിരുന്നു. 15 സീറ്റിൽ എൽ.ഡി.എഫ് ലീഡ് ചെയ്ത ആ ഘട്ടത്തിൽ ബി.ജെ.പിക്ക് 14 സീറ്റിൽ ലീഡുണ്ടായിരുന്നു. കോഴിക്കോട് കോർപറേഷനിലും ഡസനിലധികം സീറ്റുകളിൽ ലീഡ് നേടിയ ബി.ജെ.പി ആ ഘട്ടത്തിൽ യു.ഡി.എഫിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി.
പാർട്ടി അവകാശപ്പെട്ടതുപോലെ മികച്ച വിജയത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് കരുതിയെങ്കിലും പിന്നീട് എല്ലാം മാറിമറിഞ്ഞു. തിരുവനന്തപുരം കോർപറേഷൻ വ്യക്തമായ മാർജിനിൽ എൽ.ഡി.എഫ് നിലനിർത്തി. കോഴിക്കോട്ട് ഒടുവിൽ ലഭിച്ചത് ഏഴു സീറ്റ്. തൃശൂരിൽ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ അടക്കം േതാൽവിയറിഞ്ഞപ്പോൾ ഇരുമുന്നണികളുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനിടയിൽ ഏറെ പിന്നിലേക്ക് പോവാനായിരുന്നു ബി.ജെ.പിയുടെ നിയോഗം. കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ 18 ഡിവിഷനുകളിൽ ലീഡ് നേടിയ പാർട്ടിക്ക് ഇക്കുറി ജയിക്കാനായത് ആറു ഡിവിഷനിൽ മാത്രം.
തുടക്കത്തിൽ ലീഡ് നേടിയ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി അടക്കമുള്ള മുനിസിപ്പാലിറ്റികളിലും ബി.ജെ.പിക്ക് ഭരണം നേടാനായില്ല. ഒടുവിൽ എല്ലാം എണ്ണിത്തീരുേമ്പാൾ നഗരസഭകളിൽ കഴിഞ്ഞ തവണ നേടിയ പാലക്കാടിന് പുറമെ അക്കൗണ്ടിലെത്തിയത് പന്തളം മാത്രം. സംസ്ഥാനതലത്തിൽ ജയിച്ച വാർഡുകളുടെ എണ്ണവും വോട്ടുശതമാനവും അൽപം വർധിപ്പിക്കാനായതിൽ ആശ്വാസം കൊള്ളുേമ്പാഴും ആശിച്ച തിരുവനന്തപുരം കോർപറേഷനടക്കം കൈവിട്ടുപോയ നിരാശയാണ് പാർട്ടി നേതാക്കളുടെ പ്രസ്താവനകളിൽ തെളിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.