തിരുവനന്തപുരം: ബി.ജെ.പി വിട്ട സംവിധായകന്‍ രാജസേനന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാജസേനൻ മികച്ച കലാകാരനാണ്. അദ്ദേഹം തിരികെ ബി.ജെ.പിയിൽ വരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സിനിമ കിട്ടുന്നില്ല എന്ന കാരണം പറഞ്ഞാണ് രാജസേനന്‍ ബി.ജെ.പിയിൽ നിന്നു പോയതെന്നും പാർട്ടിക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ സേവനങ്ങളെ വിലമതിക്കുന്നുണ്ടെന്നും സുരേന്ദ്രന്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. രാജസേനൻ, ഭീമൻ രഘു, രാമസിംഹൻ തുടങ്ങിയ സിനിമാ പ്രവർത്തകർ അടുത്തിടെയാണ് ബി.ജെ.പി വിട്ടത്. സിനിമാരംഗത്തുനിന്നുള്ള ബി.ജെ.പിയുടെ പ്രധാന മുഖമായിരുന്നു സംവിധായകന്‍ രാജസേനന്‍. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ ബി.ജെ.പി, കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് പറഞ്ഞാണ് രാജസേനന്‍ സി.പി.എമ്മിലെത്തിയത്. എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് രാജസേനന്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് അറിയിച്ചത്. ഉടന്‍ തന്നെ സി.പി.എം പ്രവേശനമുണ്ടാകുമെന്നാണ് സൂചന.
2016 ല്‍ അരുവിക്കരയിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്നു രാജസേനൻ. ബി.ജെ.പി നേതൃത്വത്തില്‍ സജീവമായിട്ടും തനിക്ക് യാതൊരു പദവികളും ലഭിച്ചില്ല. രാഷ്ട്രീയക്കാരനെന്ന നിലയിലും കലാകാരനെന്ന നിലയിലും പാർട്ടിയിൽ അവഗണനയാണ് നേരിട്ടതെന്നും കലാകാരന്മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന പാര്‍ട്ടി സി.പി.എമ്മാണെന്നും രാജസേനൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.