സഹകരണ മേഖലയിലേത് മുഴുവന്‍ കള്ളപ്പണമല്ല -പി.പി. മുകുന്ദൻ

കോഴിക്കോട്: സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ലെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്‍. വർഷങ്ങളായി നിലനിൽക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾ. നിയമാനുസൃതമായി സഹകരണ സ്ഥാപനങ്ങൾ നടത്താനുള്ള സഹായങ്ങൾ കേന്ദ്രം നൽകണമെന്നും മുകുന്ദൻ ആവശ്യപ്പെട്ടു.

കള്ളപ്പണമുണ്ടെങ്കില്‍ പുറത്തു കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സമരമല്ല, സമവായത്തിലൂടെ പ്രശ്ന പരിഹാരം കാണുകയാണ് വേണ്ടതെന്നും പി.പി. മുകുന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Tags:    
News Summary - bjp leader pp mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.