തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബി.ജെ.പിയും ആർ.എസും.എസും തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിെൻറ ബഹുസ്വരത ഇല്ലാതാക്കാനുള്ള ശ്രമമാണ് സംഘപരിവാറിെൻറത്. രാജ്യം വൻ പൊട്ടിത്തെറിയുടെ വക്കിലാണ്. കടക്കെണി, വിലക്കയറ്റം തുടങ്ങി നരവധി പ്രശ്നങ്ങൾ കർഷകരടക്കമുള്ളവർ നേരിടുന്നു. ബി.ജെ.പി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സി.പി.എം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടന പ്രസംഗത്തിലാണ് പിണറായിയുടെ വിമർശനം.
ജില്ലാ സമ്മേളനത്തിെൻറ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഒന്നര മണിക്കൂർ നീണ്ട പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത് ബി.ജെ.പിയെയായിരുന്നു. നോട്ടു നിരോധനവും ജി.എസ്.ടിയും ഏൽപിച്ച ആഘാതം ഒരു ഭാഗത്ത്. ന്യൂനപക്ഷ വേട്ടയും വർഗീയ സംഘർഷവും മറുഭാഗത്ത്. രാജ്യം വലിയ ആപത്തിലാണെന്ന് പിണറായി പറഞ്ഞു.
ജനങ്ങൾക്ക് ആശ്വാസം നൽകുക , ബദൽ ഉയർത്തുക എന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിെൻറ നിർദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നത്. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും. 399 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.