അക്രമങ്ങളിലൂടെ ബി.ജെ.പിയെ തകർക്കാനാകില്ല -അമിത് ഷാ

തിരുവനന്തപുരം:  അക്രമങ്ങൾകൊണ്ട്​ ബി.ജെ.പിയെ തകർക്കാമെന്ന്​ സി.പി.എം വ്യാമോഹി​േക്കണ്ടെന്ന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. അക്രമങ്ങളെ നിയമപരമായി നേരിടും. ഇടതു മുന്നണി അധികാരത്തില്‍ വരുമ്പോഴെല്ലാം ബി.ജെ.പി പ്രവർത്തകർക്കെതിരെ അക്രമങ്ങൾ ആവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ ജില്ലയിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങള്‍ നടക്കുന്നത്​. ഇവ ചെറുത്ത് തോൽപ്പിച്ച് ബി.ജെ.പി കേരളത്തില്‍ അധികാരത്തില്‍ വരും. അടുത്തിടെ 13  പ്രവർത്തകരെ സി.പി.എമ്മുകാർ െകാന്നെന്നും അമിത്​ ഷാ ആരോപിച്ചു.

ബി.ജെ.പി സംസ്​ഥാന കാര്യാലയത്തിന്​ മാ​ത്രമല്ല, കേരളം ഭരിക്കാനുള്ള എൻ.ഡി.എ സർക്കാറിന്​ കൂടിയാണ്​ താൻ തറക്കല്ലിട്ടതെന്നും ഷാ പറഞ്ഞു. ബി.ജെ.പിക്ക്​ സ്വന്തമായി പാർട്ടി ഒാഫിസുകളില്ലാത്ത സംസ്​ഥാനങ്ങളിലും ജില്ലകളിലും 2019 ഡിസംബറിനകം സ്വന്തം ഒാഫിസുകളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി പണികഴിപ്പിക്കുന്ന ബി.ജെ.പി ആസ്​ഥാന മന്ദിരത്തി‍​​െൻറ ശിലാസ്ഥാപനം നടത്തിയ ശേഷം പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    
News Summary - bjp national president amit sha kerala visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.