ചിറ്റൂർ: ആർ.എസ്.എസ്-ബി.ജെ.പി സംഘർഷത്തിൽ ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ശനിയാഴ്ച രാത്രിയാണ് സംഭവം. ബി.ജെ.പിയുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉൾപ്പെടെ നാലു പേർക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിൻ, മോഹനൻ, അനീഷ് എന്നിവർക്കെതിരെ കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്തു. പരിക്കേറ്റ മോഹനനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച രാത്രി 8.30 ഓടെ ഒഴിവു പാറ ജങ്ഷനു സമീപം നിൽക്കുകയായിരുന്ന വിനോദിനെയും സുഹൃത്ത് വിഘ്നേഷിനെയും കാറിടിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. കാറിലുണ്ടായിരുന്നവർ തിരികെയെത്തി ഇരുവരെയും ഇരുമ്പുവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
ചിറ്റൂർ നിയോജക മണ്ഡലത്തിൽ വർഷങ്ങളായി ആർ.എസ്.എസ്- ബി.ജെ.പി ഭിന്നത രൂക്ഷമാണ്. തദേശ തിരഞ്ഞെടുപ്പ് മുതൽ തന്നെ പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം നിലനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.