അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിൽ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് അനിൽ ആന്‍റണി

ന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വർഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്‍റണി പറഞ്ഞു.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അഴിമതി സർക്കാറിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സർക്കാർ വർഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനിൽ ആന്‍റണി ആവശ്യപ്പെട്ടു. 


അനിൽ ആന്‍റണി ബി.ജെ.പി സ്ഥാനാർഥിയാകുമോ? പുതുപ്പള്ളിയിൽ അഭ്യൂഹം മുറുകുന്നു

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുന്ന പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തിൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യെ ബി.​ജെ.​പി രം​ഗ​ത്തി​റ​ക്കു​മെ​ന്ന് അഭ്യൂഹം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഈ ​മ​ണ്ഡ​ല​ത്തി​ൽ 11,000ത്തി​ല​ധി​കം വോ​ട്ട്​ നേ​ടി​യി​രു​ന്നു. അ​നി​ൽ വ​ന്നാ​ൽ അ​തി​ൽ കൂ​ടു​ത​ൽ വോ​ട്ട്​ എ​ന്ന​താ​ണ്​ ബി.​ജെ.​പി ല​ക്ഷ്യം.

മ​ക്ക​ള്‍ രാ​ഷ്ട്രീ​യ​ത്തെ ത​ള്ളി​പ്പ​റ​ഞ്ഞ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളു​ടെ മ​ക്ക​ള്‍ മ​ണ്ഡ​ല​ത്തി​ൽ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​മോ എ​ന്ന ചോ​ദ്യ​മാ​ണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന​ത്. അതേസമയം, ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ ഉ​മ്മ​ൻ ചാ​ണ്ടി​ക്കെ​തി​രെ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വെ​ച്ച ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ്​ ജെ​യ്ക്​ സി. ​തോ​മ​സ്​ ത​ന്നെ​യാ​ണ്​ സി.​പി.​എ​മ്മി​ൽ മു​ൻ​തൂ​ക്ക​മു​ള്ള സ്ഥാ​നാ​ർ​ഥി​പ്പേ​ര്.

Tags:    
News Summary - BJP will come to power in Kerala says Anil Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.