അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിൽ ബി.ജെ.പി ഭരണത്തിലെത്തുമെന്ന് അനിൽ ആന്‍റണി
text_fieldsന്യൂഡൽഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പാർട്ടി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. കഴിഞ്ഞ ഏഴ് വർഷമായി കേരളത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് നടക്കുന്നത്. വർഗീയത എല്ലാ മേഖലയിലും വ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സ്വർണക്കടത്ത് നടന്നു. കോവിഡിന്‍റെ പേരിലും അഴിമതി നടത്തിയെന്നും എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അനിൽ ആന്‍റണി പറഞ്ഞു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അഴിമതി സർക്കാറിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കും. അഴിമതിയെ മറയ്ക്കാൻ സർക്കാർ വർഗീയത ആയുധമാക്കുകയാണ്. അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും അനിൽ ആന്‍റണി ആവശ്യപ്പെട്ടു.
അനിൽ ആന്‍റണി ബി.ജെ.പി സ്ഥാനാർഥിയാകുമോ? പുതുപ്പള്ളിയിൽ അഭ്യൂഹം മുറുകുന്നു
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയെ ബി.ജെ.പി രംഗത്തിറക്കുമെന്ന് അഭ്യൂഹം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മണ്ഡലത്തിൽ 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനിൽ വന്നാൽ അതിൽ കൂടുതൽ വോട്ട് എന്നതാണ് ബി.ജെ.പി ലക്ഷ്യം.
മക്കള് രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നേതാക്കളുടെ മക്കള് മണ്ഡലത്തിൽ പരസ്പരം ഏറ്റുമുട്ടുമോ എന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. അതേസമയം, കഴിഞ്ഞ രണ്ടുതവണ ഉമ്മൻ ചാണ്ടിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ച ഡി.വൈ.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസ് തന്നെയാണ് സി.പി.എമ്മിൽ മുൻതൂക്കമുള്ള സ്ഥാനാർഥിപ്പേര്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.