തൃശൂർ: വാടാനപ്പിളളിയിൽ മൂന്ന് ബി.ജെ.പി പ്രവർത്തകര്‍ക്ക് കുത്തേറ്റു. ബി.ജെ.പി - എസ്.ഡി.പി.ഐ സംഘർഷത്തിനിടെ വാടാനപ് പള്ളി ഗണേശമംഗലത്താണ് സംഭവം. ബി.ജെ.പി പ്രവർത്തകർകരായ ശ്രീജിത്ത്, സുജിത്, രതീഷ് എന്നിവർക്കാണ് വെട്ടേറ്റത്.
ര ാവിലെ ഹര്‍ത്താലനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഗണേശ മംഗലത്ത് ഹോട്ടൽ തുറന്ന് എസ്.ഡി.പി.ഐക്കാർ സംഘടിച്ചിരുന്നു. ഇത് ബി.ജെ.പി പ്രവർത്തകർ അടപ്പിക്കാൻ തുനിഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
പ്രകടനം നടത്തുന്നതിനിടെ തുറന്ന ഹോട്ടലുകൾ അടക്കണമെന്ന് ബി.ജെ.പി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ത്താലനുകൂലികള്‍ തിരിച്ചു വരുമ്പോഴും ഹോട്ടല്‍ തുറന്നിരിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഉന്തും തള്ളും നടന്നു. ഇതിനിടെയാണ് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഇവരെ മൂന്ന് പേരെയും തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് സംഭവസ്ഥലക്ക് ക്യാമ്പു ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.