കൊല്ലത്ത്​ കരിമ്പനി; ഒരാൾ ചികിത്സയിൽ   

കുളത്തൂപ്പുഴ (കൊല്ലം): കൊല്ലം കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ കരിമ്പനി സ്ഥിരീകരിച്ചു. കാട്ട് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന പകർച്ച വ്യാധിയായ കാലാഅസാര്‍ എന്നറിയപ്പെടുന്ന കരിമ്പനി ബാധിച്ച് ഒരാൾ ചികിത്സയിലാണ്​. കുളത്തൂപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ കുന്നുപുറത്ത് വീട്ടിൽ വിലാസിനിയുടെ മകൻ ഷിബു (39)ആണ്​ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.

കഴിഞ്ഞ ഇരുപത് ദിവസം മുമ്പാണ് പനിബാധിച്ച് അവശനായ ഷിബു ആശുപത്രിയിൽ ചികിത്സ തേടിയത്. കടുത്ത വയറു വേദേനയും അവശതയുമായിരുന്നു രോഗലക്ഷണം. എന്നാൽ ആശുപത്രിയിൽ പരിശോധനയിൽ ക്യാൻസർ അണോ എന്ന സംശയത്തിൽ മെഡിക്കൽ കോളേജ് അധികൃതർ റിജിയണൽ ക്യാൻസർ സ​​​െൻററിലേക്ക് റെഫർ ചെയ്യുകയായിരുന്നു. ഷിബുവിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഇവിടെ നടന്ന വിധഗ്​ദ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുകയും കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിവരം കൈമാറുകയുമായിരുന്നു.

ഇന്നലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുളള സംഘം ആദിവാസി കോളനി സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. വനത്തിൽ കണ്ടുവരുന്ന മണലീച്ച എന്നപേരിൽ അറിയപ്പെടുന്ന ഒരുതരം ഈച്ചകളാണ് കരിമ്പനി പടർത്തുന്നതെന്നാണ് മെഡിക്കൽ സംഘത്തി​​​​െൻറ വിലയിരുത്തൽ.

പ്രദേശത്ത് നിന്ന് ഇവകളിലൊന്നിനെ പിടികൂടി പരിശോധനക്ക് അയച്ചിട്ടുണ്ട്. കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിൻെറ നേതൃത്വത്തിൽ വനം വകുപ്പ്, കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രം വാർഡ് ശുചിത്വസമിതി എന്നിവരുടെ യോഗം അടിയന്തിരമായ് വിളിച്ച് ചേർത്ത്   മുൻ കരുതൽ നടപടികൾ തുടങ്ങി. ശുചീകരണ പ്രവർത്തനം നടത്തി ഈച്ചയുടെ കടി ഏൽക്കാതെ സൂക്ഷിക്കുന്നതിനായി ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.

Tags:    
News Summary - black fever in kollam-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.