വടകര: പാഠപുസ്തക വിതരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന് നേരെ കരിങ്കൊടി കാണിച്ചു. വെള്ളിയാഴ്ച വടകര ടൗൺഹാളിൽ നഗരസഭ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനത്തിനുശേഷം പുറത്തേക്കിറങ്ങുമ്പോഴാണ് ആറ് എം.എസ്.എഫ് പ്രവർത്തകർ കരിങ്കൊടിയുമായി എത്തിയത്. പ്രവർത്തകർ എത്തുമ്പോഴേക്കും മന്ത്രിയുടെ വാഹനം കടന്നുപോയിരുന്നു.
കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്, പൊലീസ് മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സംഭവത്തിലുൾപ്പെട്ട നാലു പേരെ വടകര പൊലീസ് അറ്സ്റ്റ് ചെയ്തു. ചോറോട് തൗഫീഖ് മൻസിൽ അഫ്നാസ്(26), ഒഞ്ചിയം വള്ളുപറമ്പത്ത് ഷംസീർ (24), പനോളി കടലാട്ടിൽ അനസീർ (27), പൂളക്കൂൽ അനസ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.