തിരുവനന്തപുരം: രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങുണ്ടായെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലിനെ ചൊല്ലി വിവാദം മുറുകുന്നു. ആദ്യം ഒരാൾ ബ്ലാക്ക്മെയിൽ ചെയ്തെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി പിന്നീടത് രാഷ്ട്രീയക്കാരനല്ലെന്ന് വ്യക്തമാക്കി. അതാണ് പുതിയ വിവാദത്തിന് വഴിമരുന്നിട്ടത്. ആരാണ് ബ്ലാക്ക്മെയിൽ ചെയ്തെതന്നറിയാൻ ഉമ്മൻ ചാണ്ടിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു. ബ്ലാക്ക് മെയിൽ ചെയ്തത് ആരെന്ന് പറയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പ്രതികരിച്ചു.
കെ.ബി. ഗണേഷ് കുമാർ, ആർ. ബാലകൃഷ്ണപിള്ള എന്നിവരുടെ പേരുകളും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു. എന്നാൽ, രാഷ്ട്രീയക്കാരനല്ലെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തലാണ് ആകെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്. രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് മുൻ മുഖ്യമന്ത്രി വഴങ്ങേണ്ടി വെന്നന്നത് അതീവ ഗൗരവമുള്ള പ്രശ്നമാണ്. വെളിപ്പെടുത്തൽ നടത്തി ഉമ്മൻ ചാണ്ടിതന്നെ പുലിവാൽ പിടിെച്ചന്ന അഭിപ്രായം കോൺഗ്രസിനുള്ളിലുണ്ട്.
സോളാര്‍ റിപ്പോർട്ടിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള നീക്കമാണ് ഇതെന്ന ആക്ഷേപവും ശക്തമാണ്. എന്തായാലും അതു വെളിപ്പെടുത്താനുള്ള ബാധ്യത ഉമ്മൻ ചാണ്ടിയുടേതായി മാറിയിരിക്കുകയാണ്. ലൈംഗികാരോപണം ഉന്നയിച്ച സരിതയുടെ കത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയത് കെ.ബി. ഗണേഷ് കുമാറാണെന്നനിലയിലുള്ള വെളിപ്പെടുത്തലുമായി സരിതയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനും രംഗത്തുണ്ട്. എന്തായാലും ആകാംക്ഷ നിലനിർത്തി ഉമ്മൻ ചാണ്ടി ഇൗ വിഷയത്തിൽ മൗനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.