ആലപ്പുഴ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾക്കെതിരെ പരിഹാസവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തെരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിക്കുന്നത് എല്ലാ പാർട്ടിക്കാരും പതിവാണ്. ബി.ജെ.പിക്കാർ പിടിക്കപ്പെട്ടത് അവർ മണ്ടന്മാരായതു കൊണ്ടാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവർക്കും പണം വരുന്നുണ്ട്. വിവിധ മാർഗങ്ങളിലാണെന്ന് മാത്രം. അല്ലാതെ ഇവിടെ ആര് കൊടുക്കാനെന്നും വെള്ളാപ്പള്ളി ചോദിച്ചു.
സംസ്ഥാനത്ത് നിലവിൽ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്‍റായാൽ കോണ്‍ഗ്രസ് പതിനാറ് കഷണമാവും. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബോധത്തില്‍ ആത്മഹത്യാ വരമ്പിലാണ്.
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കുറുക്ക് വഴിയിലൂടെയാണ്. നിയമസഭാ സംസാരത്തില്‍ അദ്ദേഹം കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വി.ഡി വട്ടപൂജ്യമാണെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
'80 ശതമാനവും 20 ശതമാനവും പറഞ്ഞ് ന്യൂനപക്ഷങ്ങള്‍ തമ്മിലടിക്കുന്നു, ഒന്നും കിട്ടാത്ത വിഭാഗം കേരളത്തിലുണ്ട്. അവരെ കുറിച്ച് ആരും പറയുന്നില്ല. ഈഴവര്‍ക്കും പട്ടികജാതിക്കാര്‍ക്കും ഒന്നുമില്ല. പിന്നോക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവര്‍ത്തിക്കുന്നില്ല.' വെള്ളാപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.