black panther 9878686

മൂന്നാറിൽ കരിമ്പുലി; കണ്ടെത്തിയത് സെവൻമലയിൽ സഞ്ചാരികളുടെ ട്രക്കിങ്ങിനിടെ

തൊടുപുഴ: ഇടുക്കി മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻമലയിൽ കരിമ്പുലിയെ കണ്ടെത്തി. ജർമനിക്കാരായ വിനോദ സഞ്ചാരികളുമായി സെവൻമലയിലെത്തിയ ടൂറിസ്റ്റ് ഗൈഡ് രാജാണ് കരിമ്പുലിയെ ആദ്യം കണ്ടത്. പുൽമേട്ടിലൂടെ നടന്നു നീങ്ങുന്ന പുലിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

ഒന്നര വർഷം മുൻപ് രാജമലയിൽ സ്ഥാപിച്ചിട്ടുള്ള കാമറയിൽ കരിമ്പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഈ പുലിയെ ആകാം സെവൻ മലയിൽ കണ്ടതെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

കരിമ്പുലിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മൂന്നാറിൽ അജ്ഞാത ജീവി എന്ന പേരിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. എന്നാൽ, ഇത് കരിമ്പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിക്കുകയായിരുന്നു. 

Tags:    
News Summary - black panther spotted in munnar seven hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.