കളമശ്ശേരി കൺവൻഷൻ സെന്ററിൽ സ്ഫോടനം; ഒരു മരണം, 36 പേർക്ക് പരിക്ക്

കൊച്ചി: കളമശ്ശേരിയിലെ സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ത്രീയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ്. പരിക്കേറ്റവരെ കളമ​ശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

യഹോവ സാക്ഷികളുടെ മേഖല സമ്മേളനം നടക്കുകയായിരുന്നു കൻവൻഷൻ സെന്ററിൽ. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്.  ഇന്ന് വൈകീട്ടായിരുന്നു സമ്മേളനത്തിന്റെ സമാപനം. 2000 ത്തിലേറെ പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മേഖല സമ്മേളനമായതിനാൽ പല സ്ഥലങ്ങളിൽ നിന്നുള്ളവർ എത്തിയിരുന്നു. ആളുകൾ കസേരയിലിരുന്നാണ് പ്രാർഥിച്ചിരുന്നത്. കണ്ണടിച്ചിരുന്നതിനാൽ പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന് ആർക്കും മനസിലാക്കാൻ കഴിഞ്ഞി​ല്ലെന്ന് രക്ഷപ്പെട്ടവർ പറയുന്നു.  

പൊട്ടിത്തെറിയുണ്ടായ വിവരമറിഞ്ഞ് കൺവൻഷൻ സെന്ററിന് സമീപം തടിച്ചുകൂടിയ ജനം 

 രാവിലെ സമ്മേളനം തുടങ്ങി അരമണിക്കൂറിനുള്ളിൽ സ്ഫോടനമുണ്ടായി. മൂന്നുനാലിടങ്ങളിൽ ഇത്തരത്തിലുള്ള പൊട്ടിത്തെറിയുണ്ടായി എന്നാണ് പൊലീസ് പറയുന്നത്. സങ്കേതിക തകരാർ മൂലമാണോ മറ്റെന്തെങ്കിലും കാരണമാണോ സ്ഫോടനത്തിന് പിന്നിലെന്നാണ് അന്വേഷിക്കുന്നത്.  തീവ്രവാദ വിരുദ്ധ സ്ക്വാഡ് അടക്കമുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.  

Tags:    
News Summary - Blast at Kalamassery Convention Center; a death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.