തിരുവനന്തപുരം: കാഴ്ചവൈകല്യമുളള വിദ്യാർഥികൾക്ക് സംസ്ഥാന ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർ സെക്കൻഡറി കോഴ്സുകളിലെ സയൻസ് വിഷയങ്ങളിൽ ഉപാധികളോടെ പ്രവേശനത്തിന് അനുമതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, എസ്.സി.ഇ.ആർ.ടി ഡയറക്ടർമാർ സ്വീകരിക്കേണ്ട നടപടികളും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ബാലാവകാശസംരക്ഷണ കമീഷെൻറ ശിപാർശപ്രകാരമാണ് നടപടി.പ്ലസ് വൺ കോഴ്സിന് കമ്പ്യൂട്ടർ സയൻസ് വിഷയം ഉൾപ്പെട്ട സയൻസ് കോമ്പിനേഷനിൽ പ്രവേശനം തേടുന്ന കുട്ടികൾ 10ാം ക്ലാസിൽ കണക്ക് വിഷയമായി പഠിച്ചിരിക്കണം. കണക്ക് പഠിച്ചിട്ടില്ലാത്ത കുട്ടികൾ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഷയം ഉൾപ്പെട്ട ഹ്യുമാനിറ്റീസ് അഥവാ കോമേഴ്സ് കോമ്പിനേഷൻ പഠിക്കാൻ അർഹരാണ്. സയൻസ് വിഷയങ്ങളിൽ െബ്രയിലി ടെക്സ്റ്റ് ബുക്ക്, ഓഡിയോ ടെക്സ്റ്റ് ബുക്ക്, ടെക്സ്റ്റ് ഫോർമാറ്റ് എന്നിവ അടിയന്തരമായി ലഭ്യമാക്കുന്നതിന് ഡയറക്ടർമാർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗിച്ച് ഇത്തരം കുട്ടികളുടെ ക്ലാസ് റൂം വിനിമയം മെച്ചപ്പെടുത്തണം. പരീക്ഷണശാലയിൽ ലാബ് അസിസ്റ്റൻറിനെയോ റിസോഴ്സസ് അധ്യാപകരുടെയോ സേവനം കുട്ടികൾക്ക് ലഭിക്കുെന്നന്ന് ഉറപ്പു വരുത്തണം. സി.ബി.എസ്.ഇ മാതൃകയിൽ ബഹുമുഖ ചോദ്യങ്ങൾ തയാറാക്കി പ്രായോഗികപരീക്ഷ നടത്തണം. പരീക്ഷാസഹായിയായി നിയമിക്കപ്പെടുന്നവർ കുട്ടിയുടെ ബന്ധുക്കളാകരുത്. ഹയർ സെക്കൻഡറി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും സങ്കലിത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരിശീലനം നൽകണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.