ഗ്രൂപ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല; ബ്ലോക്ക് പ്രസിഡന്‍റ് പട്ടികയിൽ മാറ്റം പരിഗണിക്കും -താരിഖ് അൻവർ

നെടുമ്പാശ്ശേരി: ബ്ലോക്ക് പ്രസിഡന്‍റ്മാരുടെ പട്ടികയിൽ മാറ്റം ആവശ്യമെങ്കിൽ പരിഗണിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ. രാജ്യാന്തരവിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പ്രസിഡന്‍റ് നിയമനത്തിൽ എല്ലാവരുടെയും ആഗ്രഹം നടപ്പാക്കാനായിട്ടില്ല. പരാതി ഉണ്ടെങ്കിൽ തന്നോട് പറയാം. ജനാധിപത്യ പാർട്ടിയിൽ അഭിപ്രായഭിന്നത സ്വാഭാവികമാണ്. ചർച്ചയിലൂടെ പ്രശ്നപരിഹാരത്തിനാണ് കേരളത്തിലെത്തിയത്.

എ.ഐ.സി.സി പ്രസിഡന്‍റിനെ സമീപിക്കാനും നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. ഗ്രൂപ് പ്രവർത്തനം പ്രോത്സാഹിപ്പിക്കില്ല. ഗ്രൂപ് യോഗത്തെക്കുറിച്ച കെ. സുധാകരന്‍റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും താരീഖ് അൻവർ പറഞ്ഞു

Tags:    
News Summary - Block President list will consider change - Tariq Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.