പാലക്കാട്: പാമ്പാടി നെഹ്റു കോളജിൽ മരിച്ച എഞ്ചിനീയറിംഗ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ വായിലും ശുചിമുറിയുടെ ചുമരിലും രക്തമുണ്ടായിരുന്നെന്ന സഹപാഠിയുടെ വെളിെപ്പടുത്തൽ പുറത്ത്. സംഭവം നടന്ന് രണ്ട് ദിവസത്തിനു ശേഷം തെളിവ് ശേഖരിക്കാനെത്തിയ ഉദ്യോഗസ്ഥരോട് മൃതദേഹം കണ്ട സഹപാഠി നൽകിയ മൊഴിയുടെ ശബ്ദ രേഖയാണ് പുറത്തായത്. എന്നാൽ പ്രഥമ വിവര റിപ്പോർട്ടിൽ പൊലീസ് ഇത് രേഖെപ്പടുത്തിയിരുന്നില്ല. രക്തക്കറ ഇല്ലെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയിരുന്നത്.
ജിഷ്ണുവിെൻറ ബന്ധുക്കളുടെയും വിദ്യാർഥികളുടെയും സമ്മർദ്ദ സമരങ്ങൾക്കൊടുവിലാണ് ഉത്തരവാദികളായ കോളജ് മേധാവി ഉൾപ്പെടെ ഉള്ളവർക്കെതിെര കേസെടുക്കാൻ പൊലീസ് തയാറായത്. ഒന്നാംപ്രതി നെഹ്റു കോളേജ് മേധാവി പി. കൃഷ്ണദാസ്, രണ്ടാം പ്രതി പി.ആര്‍.ഒ. സഞ്ജിത്ത് വിശ്വനാഥ്, വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ അധ്യാപകരായ പ്രദീപന്‍, ദിവിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനിരിക്കുകയാണ്.
അതേസമയം, നെഹ്റു കോളജ് ചെയർമാനായിരുന്ന പി.കൃഷ്ണദാസിെൻറ ജാമ്യം റദ്ദാക്കാർ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നു. 16ാം തിയതിയാണ് കൃഷ്ണദാസിന് അഞ്ചു ദിവസത്തേക്ക് ജാമ്യം നൽകിയത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ ജാമ്യമാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്. കലക്ടർ വിളിച്ച യോഗത്തിൽ പെങ്കടുക്കണമെന്നാവശ്യപ്പെട്ടാണ് കൃഷ്ണദാസ് ജാമ്യം നേടിയത്. എന്നാൽ തലേ ദിവസം തന്നെ യോഗം കഴിഞ്ഞിരുന്നു. പക്ഷേ, സർക്കാർ അഭിഭാഷകൻ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയില്ലെന്നും ജിഷ്ണുവിെൻറ ബന്ധുക്കൾആരോപിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ജാമ്യം നൽകിയ നടപടി റദ്ദാക്കണമെന്നാവശ്യെപ്പട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.