കോഴിക്കോട്: വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൂറുപേർക്ക് വീട് നിർമിക്കാൻ മേപ്പാടിയിൽ ചെമ്മണൂർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളബോചെ 1000 ഏക്കറിൽ ഭൂമി സൗജന്യമായി സ്ഥലം വിട്ടുനൽകുമെന്ന് ബോബി ചെമ്മണൂർ അറിയിച്ചു. ഇത്തരം പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് സ്ഥിരമായി മാറ്റിപ്പാർപ്പിക്കുന്നതിനായി സർക്കാരും സ്വകാര്യ വ്യക്തികളും ചേർന്ന് പാർപ്പിടങ്ങൾ നിർമിച്ചു നൽകുന്ന പദ്ധതി രൂപീകരിക്കണമെന്നും
പ്രകൃതിദുരന്തങ്ങളിൽ നിന്ന് മനുഷ്യജീവൻ രക്ഷിക്കാൻ അത് മാത്രമാണ് ശാശ്വത പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. ഭൂവുടമകളായ സ്വകാര്യ വ്യക്തികൾ ഇതിനു വേണ്ടി മുന്നോട്ടു വരണമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ദുരന്തമുണ്ടായ ദിവസം മുതൽ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായ ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ ദുരന്ത മുഖത്ത് കർമ നിരതരാണ്. ക്യാമ്പുകളിൽ അവശ്യ സാധനങ്ങളും എത്തിക്കുന്നുണ്ട്. ട്രസ്റ്റിന്റെ ആംബുലൻസുകളും രംഗത്തുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 7902382000 എന്ന ബോചെ ഫാൻസ് ഹെൽപ് ഡെസ്ക് നമ്പറിൽ വിളിക്കുകയോ വാട്സ് ആപ്പിൽ വോയ്‌സ് മെസേജ് അയക്കുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.