നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും

തൊടുപുഴ: മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട് മരിച്ച ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്‍റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തിക്കും. കോവിഡ് പരിശോധനാഫലം ലഭിച്ച ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. തിരുവനന്തപുരം നെടുമങ്ങാട്ടെ തോട്ടുമുക്കിലാണ് വീട്.

ഇന്നലെ വൈകിട്ട് ആറോടെയാണ് ഇടുക്കി തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. ഒഴിവു ദിവസമായതിനാല്‍ ഷൂട്ടിങ്ങ് സെറ്റ് കാണാനാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമില്‍ എത്തിയത്. നീന്തൽ അറിയാമായിരുന്ന അനിൽ ആഴകയത്തിൽ മുങ്ങിത്താഴുകയായിരുന്നു. വെള്ളത്തിൽ വീണ് എട്ടു മിനിട്ടിനുള്ളിൽ കരയ്ക്കെത്തിനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അയ്യപ്പനും കോശിയും എന്ന സൂപ്പർ ഹിറ്റ്​ ചിത്രത്തിലെ സി.ഐ വേഷത്തിലൂടെ സമീപകാലത്ത് പ്രേക്ഷക-നിരൂപക പ്രശംസ നേടിയിരുന്നു. കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ ശ്രദ്ദേയ വേഷം അവതരിപ്പിച്ചുട്ടുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - body of actor Anil Nedumangad will be brought to Thiruvananthapuram today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.