മാള (തൃശൂർ): ദുബൈയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിൽ എ ത്തിക്കണമെന്നാവശ്യം ശക്തം. മാള സ്വദേശി കടവിൽ ഇഖ്ബാലിെൻറ ഭാര്യ ശബ്നയെയാണ് (45) കഴിഞ്ഞ 23ന് ദുബൈ ഖിസൈസിലെ കണ്ണൂർ പയ്യന്നൂർ സ്വദേശിയായ റിയാസും കുടുംബവും താമസിക്കുന്ന ഫ്ലാറ ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പൊള്ളലേറ്റതാണ് മരണ കാരണമെന്നാണ് ലഭിച്ച വിവര ം. ലോക്ഡൗൺ മൂലം ആശുപത്രിയിൽ കൊണ്ടുപോയില്ലെന്ന് വീട്ടുടമസ്ഥനായ പയ്യന്നൂർ സ്വദേശി പറയുന്നു. ജീവന് അത്യാഹിതം സംഭവിക്കുന്ന ഘട്ടത്തിൽ കൃത്യസമയത്ത് ഇവരെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു എന്നാണ് വിലയിരുത്തൽ. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നതും. ആശുപത്രിയിൽ പോകാൻ ശബ്ന സമ്മതിച്ചില്ലെന്നാണ് വീട്ടുടമയുടെ വാദം. ഈ വിവരങ്ങൾ ദുബൈയിൽ തന്നെ ജോലി ചെയ്യുന്ന മകനെയോ നാട്ടിലെ ബന്ധുക്കളെയോ വിളിച്ച് അറിയിച്ചില്ല എന്ന് പരാതിയുണ്ട്.
പൊള്ളലേറ്റശേഷം ഇവരെ കുളിപ്പിച്ചിരുന്നത് വീട്ടുകാരിയാണ്. കുളിപ്പിക്കുന്നതിനിടെ ബാത്റൂമിൽ ഇവർ കുഴഞ്ഞുവീണതായും ഉടനെ മരണം സംഭവിച്ചതായും വീട്ടുടമ പറയുന്നു. ആമ്പുലൻസും ദുബൈ പൊലീസും എത്തി നടപടിക്രമങ്ങൾ എടുത്തതിന് ശേഷമാണ് ദുബൈയിലുള്ള മകനെ വിളിച്ച് ഇവർ മരണവിവരം അറിയിക്കുന്നത്.
കൊച്ചി പോർട്ടിൽ ചുമട്ടു തൊഴിലാളിയാണ് ഭർത്താവ് കടവിൽ ഇഖ്ബാൽ. ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തിലെ ദുരൂഹത നീക്കി മൃതദേഹം നാട്ടിൽ എത്തിക്കണം എന്നതാണ് കുടുംബത്തിെൻറ ആവശ്യം. അഴിക്കോട് മരപ്പാലം സ്വദേശി കടവിൽ ഇസ്ഹാഖ് സേട്ടിെൻറ മൂന്ന് പെൺമക്കളിൽ രണ്ടാമത്തെ മകളാണ് ശബ്ന. മക്കൾ: ഇർഫാൻ, സാജിത. മരുമകൻ: മാഹിൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.