പേരാമ്പ്ര: മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ വീടിനു നേരെ ബോംബേറ്. പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിലെ വ്യാപാരി ബൈപ്പാസ് റോഡില്‍ ബൈത്തുല്‍ ഇസയില്‍ പി.സി. ഇബ്രായിയുടെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. ഉഗ്രശബ്ദത്തോടെയുള്ള സ്‌ഫോടനത്തില്‍ വീടിന്‍റെ മുന്‍വശത്തെ ചുമരും ജനലും തകര്‍ന്നു. ഈ സമയം ഇബ്രായിയും ഭാര്യ ഷെറീനയുടെ ഭാര്യമാതവ് കുഞ്ഞായിഷയും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.