പയ്യന്നൂർ: കുഞ്ഞിമംഗലം സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസായി പ്രവർത്തിക്കുന്ന കണ്ടംകുളങ്ങരയിലെ പി. ഭരതൻ സ്മാരക മന്ദിരം ബോംബെറിഞ്ഞ് തകർത്ത കേസിൽ മൂന്ന് ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
രാമന്തളി ചിറ്റടി സ്വദേശികളായ യുവമോർച്ച പയ്യന്നൂർ മണ്ഡലം പ്രസിഡൻറ് ടി.വി. വിജിതാശ്വ കുമാർ (31), ആർ.എസ്.എസ് പ്രവർത്തകരായ സി. സുകേഷ് (28), ടി.വി. അഖിൽ രാജ് (24) എന്നിവരെയാണ് പയ്യന്നൂർ പ്രിൻസിപ്പൽ എസ്.ഐ പി. ബാബുമോൻ അറസ്റ്റ് ചെയ്തത്.
രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓഫിസിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും നിരവധി ഫോൺ കാളുകളും പരിശോധിച്ചാണ് പ്രതികളിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 18ന് പുലർച്ച 1.30 ഓടെയാണ് ബോംബേറുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.