കതിരൂർ സ്​ഫോടനം: പരിക്കേറ്റവരിൽ ടി.പി കേസിൽ കോടതി വെറുതെ വിട്ടയാളും

കണ്ണൂർ: തല​ശ്ശേരിക്കടുത്ത്​ പൊന്ന്യത്ത്​ ബോംബ്​ നിർമാണത്തിനിടെ പൊട്ടിത്തെറിച്ച്​ പരിക്കേറ്റവരിൽ ഒരാൾ ടി.പി വധക്കേസ്​ പ്രതി. അഴിയൂർ സ്വദേശിയായി രമീഷ്​ ടി.പി ചന്ദ്രശേരഖരനെ വെട്ടിക്കൊന്ന കേസിൽ 24ാം പ്രതിയായിരുന്നു. എന്നാൽ, കോടതി വെറുതെവിട്ടു.

സ്​ഫോടനത്തിൽ ഇയാളുടെ ഇരുകൈ പത്തികളും അറ്റതായാണ്​ വിവരം. ടി.പി വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെ അടുത്തയാളായാണ്​ രമീഷ്​ അറിയപ്പെടുന്നത്​.

വെള്ളിയാഴ്​ച ഉച്ചയോടെ പൊന്ന്യം ചൂള റോഡിൽ ബോംബ്​ നിർമാണത്തിനിടെയുണ്ടായ പൊട്ടിത്തെറിയിൽ​ സി.പി.എമ്മുകാരായ രണ്ടുപേർക്ക്​ പരിക്കേറ്റിരുന്നു​. പുഴക്കരയിലെ ആളൊഴിഞ്ഞ ഷെഡിലാണ്​ പൊട്ടിത്തെറിയുണ്ടായത്​. ഷെഡിൽ സ്​റ്റീൽ ബോംബ്​ നിർമാണ സാമഗ്രികളും മറ്റും കണ്ടെടുത്തിട്ടുണ്ട്​

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.