സ്കൂൾ വൃത്തിയാക്കുന്നതിനിടെ ശൗചാലയത്തിൽ ബോംബുകൾ കണ്ടെത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ സ്കൂ​ളി​നു​ള്ളി​ൽ നി​ന്നും ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. ആറളം ഹയർസെക്കൻഡറി സ്കൂളിൽ നിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. സ്കൂ​ൾ ശു​ചീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് ര​ണ്ടു നാ​ട​ൻ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ശൗചാലയത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ബോംബുകൾ. സ്കൂള്‍ തുറക്കുന്നതിന്‍റെ ഭാഗമായാണ് പി.ടി.എ അംഗങ്ങളും നാട്ടുകാരും ചേർന്ന് സ്കൂള്‍ വൃത്തിയാക്കിയത്. ഇതിനിടെയാണ് ഉഗ്ര ശേഷിയുള്ള ബോംബുകള്‍ ശൗചാലയത്തില്‍ കണ്ടെത്തിയത്.

പി.ടി.എ ഭാരവാഹികള്‍ ഉടന്‍ ആറളം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കി.

Tags:    
News Summary - Bombs were found in the toilet while cleaning the school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.