കോഴിക്കോട്: മതത്തെ എത്രമേൽ ഉൽകൃഷ്ഠമായി ഉൾക്കൊള്ളാമോ അത്രമേൽ മതേതരത്വത്തെയും സമ്പുഷ്ടമാക്കിയ നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഹൈദരലി തങ്ങൾ സ്മരണിക ‘തങ്ങൾ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആത്മീയ വിശുദ്ധിയിൽ വിനയാന്വിത ജീവിതം നയിച്ച് ആർക്കും ഭാരമാവാതെ എല്ലാവർക്കും വെളിച്ചം പകർന്ന പണ്ഡിതനായിരുന്നു വാവാട് കുഞ്ഞിക്കോയ മുസ്ലിയാരെന്ന് സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി തങ്ങൾ പറഞ്ഞു. വാവാട് കുഞ്ഞിക്കോയ മുസ്ലിയാർ സ്മരണിക ‘വിനയസ്മിതം’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങൾ സ്മരണിക എളമരം കരീം എം.പിയും വിനയസ്മിതം സ്മരണിക ഉമ്മർ പാണ്ടികശാലയും ഏറ്റുവാങ്ങി. സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.
പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി മുഖ്യപ്രഭാഷണം നടത്തി. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എൻ. അബ്ദുല്ല മുസ്ലിയാർ, അഡ്വ. മുഹമ്മദ് നിയാസ്, അഡ്വ. കെ. പ്രവീൺ കുമാർ, സൂര്യ അബ്ദുൽ ഗഫൂർ, ഹംസ ബാഫഖി തങ്ങൾ, കെ. മോയിൻകുട്ടി, മുസ്തഫ മുണ്ടുപാറ, നവാസ് പൂനൂർ, കെ.കെ. ഇബ്രാഹിം മുസ്ലിയാർ, മുബശ്ശിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. എഡിറ്റർ സലാം ഫൈസി മുക്കം ഓർമപ്പതിപ്പുകൾ പരിചയപ്പെടുത്തി. ജനറൽ കൺവീനർ നാസർ ഫൈസി കൂടത്തായി സ്വാഗതവും ശബാബ് അസ്ലമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.