കൊച്ചി: ഖുർആനിന്റെ അടിസ്ഥാന ആശയങ്ങൾ ദുർബലപ്പെടുത്തുകയും അട്ടിമറിക്കുകയും ചെയ്യാനുള്ള നിഗൂഢ ശ്രമങ്ങൾ തുറന്നുകാട്ടുന്ന പുസ്തകം 'ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ' എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ഇസ്ലാമിക പണ്ഡിത സംഘടനയായ ഇത്തിഹാദുൽ ഉലമ കേരള പ്രസിദ്ധീകരിച്ച പുസ്തകം ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റി ചെയർമാൻ സി.എച്ച് അബ്ദുൽ റഹീമിന് നൽകി ഗവ. ഓഫ് ഇന്ത്യ മുൻ സീനിയർ സ്പെഷൽ കൗൺസൽ അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ പ്രകാശനം ചെയ്തു.
പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഖുർആനും സുന്നത്തും വേർപെടുത്താനാകാത്ത ഒരു സന്മാർഗത്തിന്റെ പാക്കേജാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തിഹാദുൽ ഉലമ വർക്കിങ് പ്രസിഡൻറ് വി.കെ. അലി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. എ.എ. ഹലീം പുസ്തകം പരിചയപ്പെടുത്തി. ജംഇയ്യതുൽ ഉലമയെ ഹിന്ദ് കേരള ജന. സെക്രട്ടറി വി.എച്ച്. അലിയാർ ഖാസിമി, കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന സെക്രട്ടറി എം. സലാഹുദ്ദീൻ മദനി, ജസ്റ്റിസ്. പി. കെ. ഷംസുദ്ദീൻ, ഇത്തിഹാദുൽ ഉലമ കേരള പ്രസിഡൻറ് എം.വി. മുഹമ്മദ് സലീം മൗലവി, ശാന്തപുരം അൽജാമിഅ അൽ ഇസ് ലാമിയ്യ റെക്ടർ ഡോ. അബ്ദുസ്സലാം അഹമ്മദ്, ഡീൻ കെ. ഇൽയാസ് മൗലവി, ജമാഅത്തെ ഇസ്ലാമി കേരള ശൂറാ അംഗം കെ.എ. യൂസുഫ് ഉമരി, എറണാകുളം ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, കൊച്ചി സിറ്റി പ്രസിഡൻറ് എം.പി. ഫൈസൽ അസ്ഹരി എന്നിവർ സംസാരിച്ചു.
ഇത്തിഹാദുൽ ഉലമ ജന. സെക്രട്ടറി പി.കെ. ജമാൽ സ്വാഗതവും സെക്രട്ടറി അബ്ദുല്ലത്വീഫ് കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.