തലശ്ശേരി: സ്കൂൾ ചുവരിൽ വിദ്യാർഥിനികൾ നിർമിച്ച ബോട്ടിൽ ക്യാപ് മരം ശ്രദ്ധേയമാകുന്നു. തിരുവങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളന്റിയർമാരാണ് ‘സമന്വയം 23’ തങ്ങളുടെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി 2500 ഓളം ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിൽ അടപ്പ് ഉപയോഗിച്ച് എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ കെ.പി. ഷമീമയുടെ നേതൃത്വത്തിൽ ചുവരിൽ മരം നിർമിച്ചത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ പുനരുപയോഗത്തെ
ക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള ഒരു കലാസൃഷ്ടിയായാണ് മരം നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.