ബ്രഹ്മപുരം പുകയുന്ന സാഹചര്യത്തിലും ഡൽഹിയിലുള്ളവർക്ക് ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതിയെന്ന് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: ബ്രഹ്മപുരം തീ അണയ്ക്കാൻ കൃത്യമായ നടപടികളാണ് സർക്കാർ സ്വീകരിച്ചതെന്ന് തദ്ദേശ മന്ത്രി എം.ബി.രാജേഷ്. ഇപ്പോൾ സ്വീകരിക്കുന്ന നടപടികൾ തുടരാനാണ് വിദഗ്ധർ നിർദേശിച്ചത്. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം ഉണ്ടാക്കണമെന്നാണ് തീപിടിത്തം നൽകുന്ന പാഠം. കൊച്ചിയിൽ ഏഴാം തീയതി വായുവിന്റെ ഗുണനിലവാരം 259 പിപിഎം ആയിരുന്നു. അ​തേസമയം ഡൽഹിയിൽ അന്ന് 238 പിപിഎം ആയിരുന്നു. ഇന്ന് കൊച്ചിയിൽ 138 പിപിഎം ആണ്. ഡൽഹിയിൽ 223ഉം. 

ഡൽഹിയിൽനിന്ന് കേരളത്തിലെത്തിയ ചിലർ പറയുന്നത് ശ്വസിക്കാൻ പറ്റുന്നില്ലെന്നാണ്. സത്യത്തിൽ ശ്വസിക്കാൻ കേരളത്തിലേക്കു വരേണ്ട സ്ഥിതിയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബ്രഹ്മപുരത്ത് മാലിന്യം സംസ്കരിക്കുന്ന കമ്പനി വ്യാജ കമ്പനിയാണ് കടലാസ് കമ്പനിയാണ് എന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. രണ്ടു ഡസനോളം സ്ഥലങ്ങളിൽ ഈ കമ്പനി മാലിന്യ സംസ്കരണം നടത്തുന്നുണ്ട്. രാജസ്ഥാനിലുൾപ്പെടെ ഈ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് എം.ബി.രാജേഷ് പറഞ്ഞു. 

Tags:    
News Summary - Brahmapuram Fire: Minister M.B. Rajesh in the Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.