തിരുവനന്തപുരം: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവും വിഷപ്പുകയും ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തപ്രമേയ നോട്ടീസ്. ടി.ജെ വിനോദ് എം.എൽ.എ ആണ് നോട്ടീസ് നൽകിയത്.
വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പ്ലാന്റിലെ പുകയണയ്ക്കലിന് പരിഹാരം തേടി വിദേശ വിദഗ്ധരുമായി ചർച്ച നടത്തിയിരിക്കുകയാണ് അധികൃതർ. അമേരിക്കയിലെ ന്യൂയോർക് സിറ്റി അഗ്നിരക്ഷാ വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് ജോർജ് ഹീലിയുമായി ജില്ല അധികൃതർ ഓൺലൈനിലാണ് ചർച്ച നടത്തിയത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യക്കൂനയിലെ തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളിൽ അതീവ ജാഗ്രത വേണമെന്നും ജോർജ് ഹീലി നിർദേശിച്ചു.
പ്ലാന്റ് പ്രദേശത്തെ ഏഴ് സെക്ടറുകളായി തിരിച്ചതിൽ അഞ്ചിലും തീ അണച്ചു. 1, 7 സെക്ടറുകളാണ് ഇനി അവശേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.