​ബ്രൂവറി: മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണം;​ ഗവർണർക്ക്​​ ചെന്നിത്തലയുടെ കത്ത്​

തിരുവനന്തപുരം: ബ്രൂവറി- ഡിസ്റ്റലറി അഴിമതിയില്‍ മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമെതിരെ അന്വേഷണത്തിന് അനുമതി നല്‍കണമെന്ന്​ ആവശ്യപ്പെട്ട്​ രമേശ് ചെന്നിത്തല വീണ്ടും ഗവര്‍ണര്‍ക്ക് കത്തു നല്‍കി. നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്നാമതും കത്ത് നല്‍കിയത്. ഉത്തരവ് റദ്ദ് ചെയ്താലും അഴിമതി ഇല്ലാതാവില്ലെന്ന്​ കത്തിൽ വ്യക്​തമാക്കുന്നു​.

അനുമതി റദ്ദാക്കിയാലും മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും എതിരെ കേസ് എടുക്കാമെന്നാണ് അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 15 പറയുന്നത്. കുറ്റം ചെയ്താല്‍ മാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമം നടന്നുവെന്ന് ബോധ്യപ്പെട്ടാലും അന്വേഷണം നടത്തി കേസ് എടുക്കാം. രണ്ട് വര്‍ഷത്തില്‍ കുറയാത്ത തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

1999ലെ സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിക്കൊണ്ടാണ് മൂന്ന് ബ്രൂവറിക്കും ഒരു ഡിസ്റ്റലറിക്കും സര്‍ക്കാര്‍ അനുമതി നല്‍കയിത്. വളരെ രഹസ്യമായി സര്‍ക്കാറിന് വേണ്ടപ്പെട്ട നാല് പേരില്‍ നിന്ന് മാത്രം അപേക്ഷകള്‍ എഴുതി വാങ്ങി ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുകയാണ് ചെയ്തത്. സാമ്പത്തിക നേട്ടത്തിന് വേണ്ടി ഔദ്യേഗിക പദവികള്‍ ദുരുപയോഗം ചെയ്ത് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും നടത്തിയ ഗൂഡാലോചനയാണ് അഴിമതിയിലേക്ക്​ നയിച്ചതെന്ന് വ്യക്തമാണെന്നും ചെന്നിത്തല ആരോപിക്കുന്നു. യാതൊരു സാമ്പത്തിക പശ്ചാത്തലവും ഇല്ലാത്ത ശ്രീചക്ര ഡിസ്റ്റലറീസ്, പവര്‍ ഇന്‍ഫ്രാടെക് കമ്പനികളുടെ ഉടമകള്‍ ആര് എന്നതിനെക്കുറിച്ച് വലിയ ദുരൂഹത ഉണ്ടെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.

Tags:    
News Summary - Brewery: Should Register Case Against CM - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.