വസ്തു പോക്കുവരവിന്​ കൈക്കൂലി: വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു

കൊച്ചി: വസ്തുവിന്റെ പോക്കുവരവ് ചെയ്യാൻ കൈക്കൂലി വാങ്ങിയ കേസിൽ വില്ലേജ് ഓഫിസറുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. തിരുവനന്തപുരം ആനാവൂർ സ്വദേശി കുട്ടപ്പനിൽനിന്ന്​ 3000 രൂപ കൈക്കൂലി വാങ്ങിയ ആനാവൂർ വില്ലേജ് ഓഫിസറായിരുന്ന യേശുദാസന്​ തിരുവനന്തപുരം വിജിലൻസ് സ്പെഷൽ കോടതി വിധിച്ച മൂന്ന് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത്​ ശരിവെച്ചത്​.

2011ലാണ്​ സംഭവം​. 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന്​ 1000 രൂപ മുൻകൂറായി നൽകിയ കുട്ടപ്പനിൽനിന്ന്​ ബാക്കിയുള്ളതിൽ 2000 രൂപ കൈപ്പറ്റുമ്പോഴാണ് യേശുദാസിനെ വിജിലന്‍സ്​ അറസ്റ്റ് ചെയ്യുന്നത്. 

Tags:    
News Summary - Bribe: High Court upheld the sentence of the village officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.