തിരുവനന്തപുരം: യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി തോമസ് െഎസക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ വിമർശനം. നിയമന നിരോധനം ഒൗദ്യോഗികമാക്കിയ ബജറ്റാണിത്. വിലക്കയറ്റം തടയാൻ നടപടികളൊന്നും പ്രഖ്യാപിച്ചില്ല. കിഫ്ബി വഴി പദ്ധതികൾ പ്രഖ്യാപിച്ചതോടെ ബജറ്റിെൻറ പവിത്രത നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിെൻറ കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്ന ബജറ്റല്ല ധനമന്ത്രി അവതരിപ്പിച്ചതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പിയും കുറ്റപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ കാര്യമായ പ്രഖ്യാപനങ്ങളില്ല. എ.കെ.ജി സ്മാരകത്തിനു വേണ്ടി 10 കോടി മാറ്റിവെച്ചതിൽ തെറ്റില്ലെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.
ഇടിവെേട്ടറ്റവനെ പാമ്പുകടിച്ചപോലെ –ഹസൻ
തിരുവനന്തപുരം: ജനദ്രോഹകരമായ കേന്ദ്രബജറ്റിന് തൊട്ടുപിന്നാലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് ഇടിവെേട്ടറ്റവനെ പാമ്പുകടിച്ചതുപോലെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്. സാധാരണ ജനങ്ങളെ ഒളിഞ്ഞും തെളിഞ്ഞും ദ്രോഹിക്കുന്നതില്‍ രണ്ടു ബജറ്റുകളും മത്സരിച്ചിരിക്കുകയാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ എക്സൈസ് നികുതി കുറയ്ക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച തോമസ് ഐസക് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ അക്കാര്യം മറന്നു.
കേരളത്തിെൻറ ചരിത്രത്തില്‍ കര്‍ഷകര്‍ ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ല. ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും കൂട്ടിയതോടെ ഭൂമിയുടെ ക്രയവിക്രയം തന്നെ പൂര്‍ണമായി സ്തംഭിക്കാന്‍ പോവുകയാണ്. സംസ്ഥാനം നേരിടുന്ന രൂക്ഷമായ രണ്ടു പ്രശ്നങ്ങളാണ് തൊഴിലില്ലായ്മയും വിലക്കയറ്റവും. രണ്ടിനും പരിഗണന ലഭിച്ചില്ലെന്നും ഹസന് കുറ്റപ്പെടുത്തി.
െഎശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെപ്പ് –കോടിയേരി
തിരുവനന്തപുരം: ഐശ്വര്യ കേരളത്തിനായുള്ള കരുത്തുറ്റ ചുവടുവെപ്പാണ് എൽ.ഡി.എഫ് സര്‍ക്കാറിെൻറ ബജറ്റെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിെൻറയും സാമ്പത്തികനയങ്ങള്‍ക്ക് ബദല്‍ എങ്ങനെ എന്നതിന് ഉത്തരം നല്‍കുകയാണ് ഈ ബജറ്റ്. ദീര്‍ഘകാലമായി നഷ്ടത്തിെൻറ പടുകുഴിയിലായ കെ.എസ്.ആര്.ടി.സിക്ക് ജീവരക്ഷ നല്‍കുന്നതിനുള്ള കാഴ്ചപ്പാടും ബജറ്റിലുണ്ട്. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവക്ക് നടുവിലും ഒരേസമയം ജനക്ഷേമവും അതേസമയം വികസനോന്മുഖവുമായ ബജറ്റ് അവതരിപ്പിച്ചുവെന്നതാണ് പ്രത്യേകതയെന്ന് കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.
വെറും രാഷ്ട്രീയപ്രസംഗം –ബി.ജെ.പി
തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് വെറും രാഷ്ട്രീയപ്രസംഗം മാത്രമായിരുന്നെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേന്ദ്രവിരുദ്ധ പ്രസംഗം നടത്താനാണ് ബജറ്റിെൻറ ഏറിയപങ്കും ഐസക് വിനിയോഗിച്ചത്. മറ്റ് സംസ്ഥാനങ്ങൾക്കൊന്നുമില്ലാത്ത പ്രതിസന്ധി കേരളത്തിൽ മാത്രം ഉണ്ടായെങ്കിൽ അത് ധനമന്ത്രിയുടെ പിടിപ്പുകേടുമൂലമാണ്. 2,07,026 കോടി രൂപയാണ് കേരളത്തിെൻറ മൊത്തം കടം. ഇത് നോട്ട് നിരോധനം മൂലമാണോയെന്ന് ഐസക് വ്യക്തമാക്കണം. കേരളത്തിെൻറ വികസനത്തിന് യാതൊരു പ്രതീക്ഷയും നൽകാത്ത യാഥാർഥ്യബോധമില്ലാത്ത ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചതെന്നും വാർത്തസമ്മേളനത്തിൽ എം.ടി. രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.