ബഫര്‍ സോണ്‍: കേരള ഹൈകോടതി കെട്ടിടത്തിന് ബാധകമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ പുറപ്പെടുവിച്ച വിധി കേരള ഹൈകോടതി കെട്ടിടത്തിന് ബാധകമല്ലെന്ന് സുപ്രീംകോടതി. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന് 2022 ജൂണില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഇതിനെതിരെ കേരളം സമര്‍പ്പിച്ച പുനഃപരിശോധന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേരള ഹൈകോടതി ബഫര്‍ സോണിലാണെന്ന് വാദത്തിനിടെ സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഹൈകോടതി കെട്ടിടത്തിന് കുഴപ്പമുണ്ടാകില്ലെന്ന് കോടതി പ്രതികരിച്ചു.

കേരളത്തിന്റെ അടക്കം ആശങ്ക പരിഗണിച്ച് വിധിയില്‍ കഴിഞ്ഞ ഏപ്രില്‍ 26ന് വ്യക്തത വരുത്തിയിട്ടുണ്ട്. അതിനാല്‍ കേരളത്തിന്റെ പുനഃപരിശോധന ഹരജിയില്‍ പ്രത്യേക ഉത്തരവിറക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Buffer zone: Supreme Court says not applicable to Kerala High Court building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.