ബഫർസോൺ: സർക്കാറിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത

താമരശ്ശേരി: ബഫർസോൺ വിഷയത്തിൽ സർക്കാറിനെതിരെ സമരം പ്രഖ്യാപിച്ച് താമരശ്ശേരി അതിരൂപത. കോഴിക്കോട്ടെ മലയോര മേഖലയിൽ നാളെ മുതൽ സമരം തുടങ്ങുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേൽ പറഞ്ഞു. ബഫർസോണുമായി ബന്ധപ്പെട്ടുള്ള ഉപഗ്രഹ സർവെ റിപ്പോർട്ട് പിൻവലിക്കണമെന്നാണ് താമരശ്ശേരി രൂപതയുടെ ആവശ്യം. ബഫർസോണിൽ നേരിട്ടുള്ള വിവരശേഖരണം നടത്തണമെന്നും താമരശ്ശേരി അതിരൂപത ആവശ്യപ്പെട്ടു.

പഞ്ചായത്തുകളുടെ സഹായത്തോടെ സർവേ നടത്തണം. ആർക്കും മനസ്സിലാകാത്ത ഉപഗ്രഹമാപ്പാണ് പ്രസിദ്ധീകരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ ആശ്രയിക്കാതെ മന്ത്രിമാരുടെ നേതൃത്വത്തിൽ ബഫർ സോൺ സർവേ നടത്തണം. കർഷകരുടെ വിഷമം മനസ്സിലാകാതെ മാപ്പ് പ്രസിദ്ധീകരിച്ചവർക്ക് മാപ്പ് നൽകാനാവില്ല. നിലവിലുള്ള വനമേഖലയുടെ അതിർത്തി പുനർ നിർണയിക്കണമെന്നും ഇഞ്ചനാനിയേൽ കൂട്ടിച്ചേർത്തു.

അതേസമയം ബഫർസോൺ വിഷയത്തിൽ വയനാട് സുൽത്താൻ ബത്തേരി നഗരസഭ പ്രമേയം പാസാക്കി. നേരിട്ടുള്ള സർവേ വഴി വിവര ശേഖരണം നടത്തണമെന്നാണ് ആവശ്യം. അടിയന്തര നഗരസഭ കൗൺസിൽ വിളിച്ച് ചേർത്താണ് സിപിഎം ഭരണസമിതി പ്രമേയം പാസാക്കിയത്.

Tags:    
News Summary - Bufferzone: Thamarassery archdiocese announces strike against government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.