കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്) സുരക്ഷ പരിശോധന നടത്തി. ഡെപ്യൂട്ടി ഡയറക്ടർ പി.യു. മത്തായിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വാർഷിക വിലയിരുത്തലിന്‍റെ ഭാഗമായാണ് ഭൗതിക സൗകര്യങ്ങൾ, മികവുകൾ, പോരായ്മകൾ എന്നിവ വിലയിരുത്തിയത്. വ്യോമഗതാഗത വിഭാഗം, അഗ്നിരക്ഷാസേന, കമ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ തുടങ്ങിയവയുടെ പ്രവർത്തനവും പരിശോധിച്ചു.
തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലെ പരിശോധനക്ക് ശേഷമായിരുന്നു കരിപ്പൂരിലെ സുരക്ഷ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.