അന്തിക്കാട്: ചിറയ്ക്കലില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാന്‍ പുതിയസംഘം രൂപവത്കരിച്ചു.തൃശൂർ റൂറല്‍ എസ്.പി ഐശ്വര്യ ഡോങ്ഗ്രേയുടെ മേല്‍നോട്ടത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, ചേര്‍പ്പ് സ്റ്റേഷന് ഓഫിസര്‍ സന്ദീപ്, അന്തിക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷന് ഓഫിസര്‍മാര്‍, ചേര്‍പ്പ് എസ്.ഐ എന്നിവരടങ്ങിയ 20 പേരാണ് ടീമിലുള്ളത്.
പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി. സഹാറിന്റെ വനിത സുഹൃത്തിനെയും ചോദ്യംചെയ്തു. പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരടക്കം ഒട്ടേറെപേരെ ചോദ്യംചെയ്തു. വിദേശത്തേക്ക് കടന്നതായി വിവരം ലഭിച്ച പ്രതിയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.