തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയില്‍ ബസ് ഉടമകളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് 4.30 ന് തിരുവനന്തപുരത്ത് വച്ചാണ് ചര്‍ച്ച. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ ചാർജ് മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങള്‍. ഇതിൽ ചാർജ് വർധനക്ക് ഇടതുമുന്നണിയോഗത്തിൽ ധാരണയായിരുന്നു.
മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ വിദ്യാർഥികളുടെ യാത്രാ നിരക്കിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
നിരക്ക് വർധനവുമായി ബന്ധപ്പെട്ട നോട്ട് ഗതാഗത മന്ത്രി എൽ.ഡി.എഫ് നേതാക്കൾക്ക് കൈമാറിയിരുന്നു. ജസ്റ്റിസ് രാമചന്ദ്രൻ കമീഷന്‍റെ ിപാര്‍ശ അനുസരിച്ചാണ് നിരക്ക് വർധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമീഷൻ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമിഷൻ റിപ്പോര്‍ട്ട് നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.