തൃശൂർ: വിദ്യാർഥികളുടെ നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുടമകൾ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മേയ് 24ന് തൃശൂരിൽ നടക്കുന്ന കൺവെൻഷനിൽ സർവിസ് നിർത്തിവെച്ചുള്ള സമരം പ്രഖ്യാപിക്കും. തൃശൂരിൽ ചേർന്ന ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
നിലവിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ ദൂരപരിധി നോക്കാതെ യഥാസമയം പുതുക്കി നൽകുക, വർഷങ്ങളായുള്ള ദീർഘദൂര സർവിസുകൾ 140 കിലോമീറ്റർ ദൂരപരിധിയുടെ പേരിൽ പിടിച്ചെടുക്കുന്നതിനുള്ള വിജ്ഞാപനം പിൻവലിക്കുക, വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുക, വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിലും സ്വകാര്യ ബസുകളിലും ഒരേ വിധത്തിൽ കൺസഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.