നിയന്ത്രണങ്ങളോടെ സർവിസ് നടത്താനാകില്ലെന്ന് ബസുടമകൾ

തൃശൂർ: കോവിഡ് 19 ലോക്​ഡൗണിൽ ഇളവുകൾ അനുവദിച്ചാലും സ്വകാര്യ ബസുകള്‍ ഉടൻ സര്‍വിസ്​ നടത്തില്ല. മാർഗരേഖ പാലിച്ച് സർ വിസ് നടത്താനാവില്ലെന്ന് ഉടമകൾ വ്യക്തമാക്കി. ഇപ്പോൾതന്നെ വലിയ പ്രതിസന്ധിയിലായ വ്യവസായത്തിന് നിയന്ത്രണങ്ങൾ പാലിച്ച്​ സർവിസ്​ നടത്തുന്നത്​ വലിയ നഷ്​ടം വരുത്തും.

കൂലി ഉള്‍പ്പെടെയുള്ളവയിൽ സർക്കാർ സഹായിക്കുകയും ഇന്ധ നചെലവിലും നികുതിയിലും ഇളവനുവദിക്കുകയും ചെയ്​താൽ സാമൂഹികസേവനമെന്ന നിലയിൽ സർവിസ് നടത്താൻ തയാറാണെന്നും ബസുടമകൾ വ്യക്തമാക്കി.

രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാള്‍ക്ക് മാത്രമേ ഇരിക്കാനാകൂ, നിന്ന് യാത്ര ചെയ്യുന്നത്​ അനുവദിക്കില്ല തുടങ്ങിയ നിബന്ധനകളുണ്ട്. ഇങ്ങനെ സര്‍വിസ് നടത്തിയാല്‍ പരമാവധി 15 പേര്‍ക്ക് മാത്രമേ ഒരേ സമയം യാത്ര ചെയ്യാനാകൂവെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നേൻ പറഞ്ഞു.

കോവിഡ് വ്യാപനം അവസാനിക്കുന്നത് വരെ സർവിസ് നടത്താനാവശ്യമായ ഇന്ധനം പകുതി വിലക്ക് ലഭിക്കണം, റോഡ് നികുതി ഒഴിവാക്കണം, ബസ് ഉടമകളും തൊഴിലാളികളും അടക്കേണ്ട ക്ഷേമനിധി വിഹിതം ഇക്കാലയളവിൽ ഒഴിവാക്കണം, ഓരോ ബസ് സ്​റ്റാൻഡുകളിലും സ്​റ്റോപ്പുകളിലും മാസ്കുകളും സാനിറ്റൈസറുകളും സർക്കാർ ഉറപ്പ് വരുത്തണം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി തീരുന്ന മുറക്ക് ആറു മാസം കാലാവധി നീട്ടണം എന്നീ നിർദേശങ്ങളും സംഘടന മുന്നോട്ടുവെച്ചു.


Tags:    
News Summary - bus service will may delay in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.