അ​ക​മ​ല മേ​ൽ​പാ​ല​ത്തി​ന് സ​മീ​പം പ​ച്ച​ക്ക​റി​ക​ട ന​ട​ത്തു​ന്ന സ​ന്തോ​ഷും ഉ​ണ്ണി​കൃ​ഷ്ണ​നും

‘നാ​ട് ന​ന്നാ​ക​ണം; വി​ളി​ച്ചാ​ൽ ഫോ​ൺ എ​ടു​ക്ക​ണം’

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ​നി​ന്ന് പോ​കു​മ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി പി​ന്നി​ട്ട് അ​ക​മ​ല റെ​യി​ൽ​വേ മേ​ൽ​പാല​ത്തി​ലേ​ക്ക് ക​ട​ന്നാ​ൽ ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​മാ​യി. മു​ള്ളൂ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​​ൽ​നി​ന്നാ​ണ് മ​ണ്ഡ​ലം തു​ട​ങ്ങു​ന്ന​ത്. അ​ക​മ​ല മേ​ൽ​പാ​ലം ക​ട​ന്നാ​ലു​ട​നെ സ​ന്തോ​ഷി​ന്റെ​യും ഉ​ണ്ണി​കൃ​ഷ്ണ​ന്റെ​യും പ​ച്ച​ക്ക​റി ക​ട​യാ​ണ്. പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഇ​വ​രു​ടെ താ​ൽ​ക്കാ​ലി​ക ക​ട​യി​ൽ വി​ൽ​ക്കു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. രാ​വി​ലെ ഞ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ ത​ന്നെ രാ​ഷ്ട്രീ​യം പ​റ​യാ​ൻ ഇ​രു​വ​രും ത​യാ​റാ​യി. നാ​ട്ടു​കാ​ര​ൻ റി​യാ​സും ഒ​ര​ങ്ക​ത്തി​ന് ത​യാ​റാ​യി എ​ത്തി. ‘രാ​ഷ്ട്രീ​യം ഏ​റ്റ​വും ന​ല്ല കൃ​ഷി, ന​ല്ല തൊ​ലി​ക്ക​ട്ടി ഉ​ള്ള​വ​ന് ന​ല്ല വി​ള​വ് എ​ടു​ക്കാം, എ​ന്നി​ട്ട് സ്വ​യം കൊ​ണ്ടു​പോ​യി അ​നു​ഭ​വി​ക്കാം, ന​മു​ക്ക് എ​ന്ത് ചേ​തം, ന​മ്മ​ള് പ​ണി​യെ​ടു​ത്താ ന​മു​ക്ക് ക​ഞ്ഞി കു​ടി​ക്കാം’. ഉ​ണ്ണി​കൃ​ഷ്ണ​ൻ ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ടു.

മൂ​വ​രും ക​ണ​ക്കാ​ണെ​ങ്കി​ലും ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബാ​ലേ​ട്ട​ന് വോ​ട്ട് ചെ​യ്യു​മെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​ര​സ്യ പ്ര​സ്താ​വ​ന​ക്ക് ത​യാ​റാ​യി. പി​ന്നീ​ട് ​സ​ന്തോ​ഷും റി​യാ​സും രാ​ഷ്ട്രീ​യം പ​റ​യാ​ൻ റെ​ഡി​യാ​യി. ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞാ​ലും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് വി​ജ​യി​ക്കു​മെ​ന്നാ​ണ് ഇ​രു​വ​രും പ​റ​യു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ന് വ​ര​ത്ത​ൻ​മാ​രു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ത​ങ്ങ​ൾ വി​ജ​യി​പ്പി​ച്ചു​വി​ട്ട ആ​ൾ രാ​ജ്യ​ത്തി​ന്റെ രാ​ഷ്ട്ര​പ​തി​യാ​യ ച​രി​ത്രം വ​രെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും സ​ന്തോ​ഷ് പ​റ​ഞ്ഞു.

ര​മ്യ ഹ​രി​ദാ​സ് കു​റ​ച്ചു​കാ​ല​മാ​യി ഇ​വി​ടെ​ത്ത​ന്നെ ഉ​ണ്ട​ല്ലോ എ​ന്ന വാ​ദ​മൊ​ന്നും അം​ഗീ​ക​രി​ക്കാ​ൻ പ​ക്ഷേ, മൂ​വ​രും ത​യാ​റാ​യി​ല്ല.

‘പ്ര​ദേ​ശ​ത്ത് കു​ര​ങ്ങ് ശ​ല്യം രൂ​ക്ഷ​മാ​ണ്. ആ​രോ​ട് പ​റ​യാ​നാ. ജ​യി​ച്ചു​പോ​യാ​ൽ പി​ന്നെ ഫോ​ൺ എ​ടു​ക്കി​ല്ല. കെ. ​രാ​ധാ​കൃ​ഷ്ണ​​നെ ഒ​രാ​വ​ശ്യ​ത്തി​ന് വി​ളി​ച്ചാ​ൽ ഫോ​ണി​ൽ കി​ട്ടി​ല്ല. ആ ​വ​ഴ​ക്കോ​ട് റോ​ഡി​ൽ ചി​ല്ലി​ങ്കൂ​ടി​ൽ ഒ​രു പു​ണ്യാ​ള​ൻ ഇ​രി​പ്പു​ണ്ട്. ആ​ർ​ക്കും ഒ​രു ദ്രോ​ഹ​വും ഇ​ല്ല. പാ​വം. അ​തു​പോ​ലെ ആ​ണ് രാ​ധാ​കൃ​ഷ്ണ​ൻ. അ​യാ​ളെ പാ​ർ​ട്ടി ത​ല​ങ്ങും വി​ല​ങ്ങും ഇ​ട്ട് ത​ട്ടു​ന്നു’. ബി.​ജെ.​പി അ​നു​ഭാ​വി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ വാ​ക്കു​ക​ളി​ൽ വാ​സ്ത​വ​മു​ണ്ടെ​ന്ന് സ​ന്തോ​ഷി​ന്റെ സ​മ്മ​തം.

ആ​റ്റൂ​ർ ക​ഴി​ഞ്ഞാ​ൽ ചെ​റു​തു​രു​ത്തി പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങു​ക​യാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളെ​ല്ലാം ഗം​ഭീ​ര​മാ​യി ടാ​ർ ചെ​യ്തി​ട്ടു​ണ്ട്. വെ​ട്ടി​ക്കാ​ട്ടി​രി ബ​സ് സ്റ്റോ​പ്പി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ഒ​ത്തു​കൂ​ടി നി​ൽ​ക്കു​ന്നു.

ഇ​ക്കു​റി ഇ​ട​തു​പ​ക്ഷ​ത്തി​ന് ഈ​സി ജ​യം സാ​ധ്യ​മ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​യാ​യ അ​ബ്ബാ​സ്. ‘ഒ​രു റൈ​സ് പാ​ർ​ക്ക് മാ​ത്ര​മാ​ണ് കെ. ​രാ​ധാ​കൃ​ഷ്ണ​ന് എ​ടു​ത്തു​പ​റ​യാ​ൻ ഉ​ള്ള​ത്. അ​തി​ന്റെ അ​വ​സ്ഥ ത​ന്നെ പ​രി​താ​പ​ക​ര​മാ​ണ്. ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​നം പോ​ലു​മി​ല്ല. ന​ല്ലൊ​രു സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പോ​ലു​മി​ല്ല. ആ​രോ​ഗ്യ​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യി​ട്ട് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യി​ട്ട് ​ആ​ശു​പ​ത്രി​യി​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് അ​വ​ര​റി​ഞ്ഞു. ഇ​താ​ണ് നാ​ടി​ന്റെ അ​വ​സ്ഥ’. അ​ബ്ബാ​സ് ഇ​ല്ലാ​യ്മ​യു​ടെ ക​ണ​ക്കു​ക​ൾ നി​ര​ത്തി.

Tags:    
News Summary - By-Election-Chelakkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.