കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് എതിരായ വിധി -ആൻറണി
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിന് എതിരായ വിധിയെഴുത്താണ് മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായെതന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആൻറണി. ബി.ജെ.പിക്ക് കേരളത്തിൽ വേരുറപ്പിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുന്നതു കൂടിയാണ് ഇൗ ഫലം.
ഫലം സംസ്ഥാന സർക്കാറിെൻറ ഭരണവിലയിരുത്തലാകുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. അങ്ങനെയെങ്കിൽ ഭരണം പൂർണ പരാജയമെന്നാണ് തെളിയുന്നത്. ഒഡിഷയിൽ ചേർന്ന ബി.ജെ.പി ദേശീയ സമ്മേളനം എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളം കൂടുതൽ ശ്രദ്ധിക്കാൻ പോകുന്നുവെന്നുമാണ് പ്രഖ്യാപിച്ചത്. അതൊരു ദിവാസ്വപ്നമാെണന്ന് മലപ്പുറം തെളിയിച്ചുവെന്നും ആൻറണി പറഞ്ഞു.
ഭരണത്തിനെതിരായ വിലയിരുത്തലല്ല –പിണറായി
ന്യൂഡൽഹി: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ഒരു നിലക്കും സംസ്ഥാന സർക്കാറിെൻറ വിലയിരുത്തൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
എൽ.ഡി.എഫിന് വോട്ടിെൻറ എണ്ണത്തിലും ശതമാനത്തിലും നല്ല വർധനയുണ്ടാക്കി. അതേസമയം, യു.ഡി.എഫിന് അതിന് കഴിഞ്ഞില്ല. ബി.ജെ.പി നന്നായി പിറകോട്ടുപോവുകയൂം ചെയ്തു. എസ്.ഡി.പി.െഎയെയും വെൽഫെയർ പാർട്ടിയെയും കൂട്ടുപിടിച്ചിട്ടും യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായില്ല.
മലപ്പുറത്ത് കടുത്ത മത്സരം നടന്നുവെന്നാണ് മത്സരഫലം വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് നല്ല മത്സരം കാഴ്ചെവച്ചുവെന്നും പിണറായി പറഞ്ഞു.
സർക്കാറുകൾക്കുള്ള താക്കീത് –സുധീരൻ
തിരുവനന്തപുരം: ബി.ജെ.പി നയിക്കുന്ന കേന്ദ്രസർക്കാറിെൻറയും സി.പി.എം നയിക്കുന്ന സംസ്ഥാന സർക്കാറിെൻറയും ജനദ്രോഹ നയങ്ങൾക്കും നടപടികൾക്കുമെതിരായ കനത്ത തിരിച്ചടിയാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയതെന്ന് വി.എം. സുധീരൻ. ബി.ജെ.പിയെ ചെറുക്കാൻ സി.പി.എമ്മിനേ കഴിയൂവെന്ന സി.പി.എം നേതാക്കളുടെ തെറ്റായ അവകാശവാദം ജനം പൂർണമായും തള്ളിക്കളഞ്ഞിരിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.മനുഷ്യത്വത്തിനും മനുഷ്യജീവനും തെല്ലും വിലകൽപിക്കാതെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ആളെ കൊല്ലുന്ന ഭീകരരാഷ്ട്രീയവുമായി മുന്നോട്ടുപോകുന്ന സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും അക്രമ രാഷ്ട്രീയത്തോടുള്ള പ്രതിഷേധം ഉപതെരഞ്ഞെടുപ്പിൽ പ്രകടമാണെന്നും സുധീരൻ പറഞ്ഞു.
അഭിപ്രായം പറയുന്നില്ലെന്ന് വി.എസ്
ന്യുഡൽഹി: മലപ്പുറം ഫലം സംസ്ഥാന സർക്കാറിെൻറ ഭരണവിലയിരുത്തലാണോയെന്ന കാര്യം മാധ്യമങ്ങൾ വിലയിരുത്തണമെന്ന് ഭരണപരിഷ്കാര കമീഷൻ അധ്യക്ഷൻ വി.എസ്. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിന് എട്ടു ശതമാനത്തിലേറെ വോട്ട് കൂടിയിട്ടുണ്ട്. യു.ഡി.എഫിന് ഭൂരിപക്ഷം കുറയുകയും ചെയ്തു. ഫലം ഭരണത്തെക്കുറിച്ചുള്ള വിലയിരുത്താണോയെന്ന കാര്യത്തിൽ ഞാൻ ഒന്നും പറയുന്നില്ലെന്നും വി.എസ് വ്യക്തമാക്കി. മലപ്പുറത്തേത് യു.ഡി.എഫിെൻറ സ്വാഭാവിക വിജയം മാത്രമാണെന്നായിരുന്ന തിരുവനന്തപുരത്ത് വാർത്താ ലേഖകരുടെ ചോദ്യത്തിന് വി.എസ് നൽകിയ മറുപടി.
പിതാവിനോടുള്ള സ്നേഹത്തിെൻറ വിജയമെന്ന് ഇ.അഹമ്മദിെൻറ മകൾ
ദുബൈ: തെൻറ പിതാവിനോട് മലപ്പുറത്തെ ജനങ്ങള്‍ സൂക്ഷിക്കുന്ന സ്നേഹത്തിെൻറ കൂടി തെളിവാണ് മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ഉജ്വല വിജയമെന്ന് അന്തരിച്ച മുന്‍ എം.പി ഇ.അഹമ്മദിെൻറ മകള്‍ ഡോ. ഫൗസിയ ഷര്‍സാദ്. ഉപ്പ ജനങ്ങൾക്ക് ചെയ്ത നല്ല കാര്യങ്ങളൊന്നും അവർ മറന്നിട്ടില്ല എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഉപ്പയോടുള്ള ജനങ്ങളുടെ കടപ്പാടാണിത്. അതിലും കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിലും വലിയ സന്തോഷമുണ്ട്. പിതാവിെൻറ മൃതദേഹത്തോട് കാണിച്ച അനീതിക്കെതിരെ തുടരുന്ന നിയമപോരാട്ടത്തിന് കുഞ്ഞാലിക്കുട്ടിയുടെ വിജയം സഹായകമാകുമെന്നും ദുബൈയിൽ ഡോക്ടറായ അവർ പറഞ്ഞു.
ശക്തമായ താക്കീതും മുന്നറിയിപ്പും -ഹസൻ
തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിജയം മോദി സര്‍ക്കാറിെൻറ വര്‍ഗീയ ഫാഷിസത്തിനും പിണറായി സര്‍ക്കാറിെൻറ ജനദ്രോഹ നടപടികൾക്കുമെതിരെയുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മതേതരത്വത്തിെൻറ മഹത്തായ വിജയമാണിത്. വര്‍ഗീയ ഫാഷിസത്തിനെതിരെ പോരാടാനുള്ള ഭാവി രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയാണ് വിജയം. എൽ.ഡി.എഫ് സര്‍ക്കാറിെൻറ ജനദ്രോഹ നടപടികള്‍ക്കെതിരായ ജനങ്ങളുടെ ശക്തമായ അമര്‍ഷമാണ് വിധിയെഴുത്തെന്നും ഹസന്‍ പറഞ്ഞു.
എൽ.ഡി.എഫിനുള്ള അംഗീകാരം - കോടിയേരി
ന്യുഡൽഹി: വെൽഫെയർ പാർട്ടിയുടെയും എസ്.ഡി.പി.െഎയുടെയും വോട്ട് കിട്ടിയിട്ടും യു.ഡി.എഫിന് കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം നേടാനായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഭൂരിപക്ഷത്തിൽ കാൽലക്ഷത്തിെൻറ കുറവാണുണ്ടായത്. അതേസമയം, എൽ.ഡി.എഫിന് ഒരു ലക്ഷത്തിലേറെ വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞു. അത് ഇടതുമുന്നണിക്ക് ലഭിച്ച ജനകീയ അംഗീകാരമാണ്. ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ശ്രമിച്ച ബി.ജെ.പിക്കും കനത്ത തിരിച്ചടി കിട്ടി. പ്രഖ്യാപിത നിലപാടിൽ നിന്നുമാറി ബീഫ് വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ടും ബി.ജെ.പി പ്രതീക്ഷിച്ചി വോട്ട് കിട്ടിയില്ല. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയം കേരളം നിരാകരിച്ചുവെന്നും കോടിയേരി പറഞ്ഞു.
എൽ.ഡി.എഫിന് അംഗീകാരമെന്ന് കാനം
തിരുവനന്തപുരം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പുഫലം എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയത്തിന് ലഭിച്ച അംഗീകാരമാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു.ജനവിധി വിശദമായി പഠിച്ച് പാഠങ്ങൾ ഉൾക്കൊണ്ട് ജനപക്ഷ നിലപാടുമായി എൽ.ഡി.എഫ് മുന്നോട്ട് പോകും. ജയിച്ചത് യു.ഡി.എഫ് ആണെങ്കിലും എൽ.ഡി.എഫ് ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് അനുകൂലമായി പ്രതികരിച്ച ജനങ്ങളോട് നന്ദിയുണ്ട്. മതനിരപേക്ഷതക്ക് അനുകൂലമായി കഴിഞ്ഞ തവണത്തെക്കാൾ ഒരു ലക്ഷത്തിലധികംപേർ വോട്ട് െചയ്തു. ഭൂരിപക്ഷ വർഗീയത ചെറുക്കാൻ ന്യൂനപക്ഷ വർഗീയത വളർത്തലല്ല ആവശ്യംമെന്നും കാനം പറഞ്ഞു.
ജനം നൽകിയ മുഖമടച്ചുള്ള അടി –ചെന്നിത്തല
ഹരിപ്പാട്: എൽ.ഡി.എഫ് സർക്കാറിെൻറ 10 മാസത്തെ ദുർഭരണത്തിനെതിരെ ജനങ്ങൾ മുഖമടച്ച് നൽകിയ അടിയാണ് മലപ്പുറത്തെ യു.ഡി.എഫിെൻറ ചരിത്രവിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന ഭരണത്തിെൻറ വിലയിരുത്തലാകും ഉപെതരഞ്ഞെടുപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു.പോളിറ്റ് ബ്യൂറോ നടക്കുന്ന സമയമായതിനാൽ ചിന്തിക്കാൻ അവസരമുണ്ടെന്നും ഭരണത്തിൽ കടിച്ചുതൂങ്ങണമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭരണത്തിെൻറ വിലയിരുത്തലാണ് മലപ്പുറത്ത് കണ്ടത്. വർഗീയ ധ്രുവീകരണം ഉണ്ടാക്കാൻ ബി.ജെ.പി എല്ലാ ശ്രമങ്ങളും നടത്തി. എന്നാൽ, മലപ്പുറത്തെ ജനങ്ങൾ അത് ചെവിക്കൊണ്ടില്ല. . യു.ഡി.എഫ് ഒറ്റക്കെട്ടായി നിന്നാൽ ഉയിർത്തെഴുന്നേൽപ് സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗം 21ന് കേൻറാൺമെൻറ് ഹൗസിൽ ചേരുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
ബി.ജെ.പിയുടേത് അപമാനകരമായ തോൽവി -വെള്ളാപ്പള്ളി
ആലപ്പുഴ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിക്കുണ്ടായത് അപമാനകരമായ തോൽവിയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നാല് ലക്ഷത്തോളം ഹിന്ദു വോട്ടർമാരുള്ള മണ്ഡലത്തിൽ അതിെൻറ നാലിലൊന്ന് വോട്ട് നേടാൻ പോലും അവർക്ക് കഴിഞ്ഞിെല്ലന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. എൻ.ഡി.എയെ നയിക്കുന്ന ബി.ജെ.പി അവരുടെ സംഘടനാശൈലിയെ കുറിച്ച് ആത്മപരിശോധന നടത്തണം.മുസ്ലിംലീഗ് നേതാവ് എന്നതിലുപരി ജനകീയ പ്രതിച്ഛായയുള്ള വ്യക്തിയെന്ന നിലയിൽ പി.കെ. കുഞ്ഞാലിക്കുട്ടി നല്ല വിജയം നേടുമെന്ന് തുടക്കത്തിലേ താൻ പറഞ്ഞതാണ്. അതേസമയം 71 ശതമാനത്തോളം വരുന്ന മുസ്ലിംകൾക്കൊപ്പം ഭൂരിഭാഗം ഹിന്ദു വോട്ടർമാരുടെയും പിന്തുണ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾക്ക് നേടാൻ കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫിന് തിരിച്ചടിയല്ല. അവർക്ക് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ വോട്ട് കുറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനും ആശ്വസിക്കാവുന്ന ഘടകമാണിത്.
കുഞ്ഞാലിക്കുട്ടിയുടെയും ലീഗിെൻറയും മാത്രം വിജയം -മാണി
കോട്ടയം: മലപ്പുറത്തേത് കുഞ്ഞാലിക്കുട്ടിയുടെയും ലീഗിെൻറയും മാത്രം വിജയമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി.
യു.ഡി.എഫിെൻറ വിജയമായി ഇതിനെ കാണാനാകില്ലെന്നും അദ്ദേഹം പാലായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ വിജയം അഭിമാനാർഹമാണ്. ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിനോടും പി.കെ. കുഞ്ഞാലിക്കുട്ടിയോടുമുള്ള വോട്ടർമാരുടെ അചഞ്ചല വിശ്വാസമാണ് അഭിമാന വിജയത്തിൽ പ്രതിഫലിക്കുന്നത്.വോട്ട് കുറഞ്ഞതിനെക്കുറിച്ച് തുറന്ന ചർച്ചക്കും സ്വയം വിമർശനത്തിനും യു.ഡി.എഫ് തയാറായാൽ നന്നായിരിക്കും. മലയോര കർഷകരുടെ പിന്തുണ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും ലഭിച്ചത് അഭിമാനകരമായ കാര്യമാണ്. ഡല്‍ഹിയില്‍ കുഞ്ഞാലിക്കുട്ടിക്ക് തിളങ്ങാനാകുമെന്നും മാണി പറഞ്ഞു.
കുഞ്ഞാലിക്കുട്ടിക്ക് സോണിയ ഗാന്ധിയുടെ അഭിനന്ദനം
മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വിജയം നേടിയ പി.കെ. കുഞ്ഞാലിക്കുട്ടിയെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ഫാഷിസ്റ്റ് ശക്തികൾക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലെ വിജയമെന്ന് സോണിയ ഗാന്ധി കുഞ്ഞാലിക്കുട്ടിയുമായി പങ്കുവെച്ചു. കോണ്‍ഗ്രസിെൻറ സംസ്ഥാന ചുമതല വഹിക്കുന്ന മുകുള്‍ വാസ്‌നിക്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരും അഭിനന്ദനം അറിയിച്ചു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.