തിരുവനന്തപുരം: മന്ത്രി എ.സി. മൊയ്തീനെതിരെ അനിൽ അക്കര എം.എൽ.എ വിജിലൻസിൽ പരാതിനൽകി. സഹകരണ മന്ത്രിയായിരിക്കെ സഹകരണമേഖലയിൽ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ചാണ് പരാതി. മൊയ്തീെൻറ സമ്മർദപ്രകാരം തൃശൂരിലെ സഹകരണ ബാങ്കുകളെയും പ്രത്യേകിച്ച് അടാട്ട് ഫാർമേഴ്സ് സഹകരണബാങ്ക് സമിതിയെ സമ്മർദത്തിലാക്കി 50 കോടി രൂപ കൺസ്യൂമർഫെഡിന് ലഭ്യമാക്കിയെന്നാണ് ആരോപണം.
ഇതിനുപിന്നിൽ ക്രമക്കേടുകളുണ്ടെന്നും അഴിമതിനിരോധന നിയമപ്രകാരം മൊയ്തീനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സഹകരണ രജിസ്ട്രാർ എസ്. ലളിതാംബിക, കൺസ്യൂമർഫെഡ് കൺവീനർ എം. മെഹബൂബ്, അംഗങ്ങളായ പി.എം. ഇസ്മാഈൽ, കെ.വി. കൃഷ്ണൻ, കൺസ്യൂമർ ഫെഡ് എം.ഡി ഡോ. എം. രാമനുണ്ണി, അടാട്ട് ഫാർമേഴ്സ് ബാങ്ക് എം.ഡി, പുറനാട്ടുകര ബ്രാഞ്ച് മാനേജർ എന്നിവർക്കെതിരെയും അന്വേഷണം വേണമെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.