ന്യൂഡൽഹി: യു.പി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെയും മുതിർന്ന നേതാവ് എ.കെ. ആൻറണിയെയും കടുത്തഭാഷയിൽ വിമർശിച്ച യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡൻറ് സി.ആർ. മഹേഷിന് ‘മാനസാന്തരം’. കോൺഗ്രസിൽ തിരിച്ചെത്താൻ അവസരം തേടി ഡൽഹിയിലെത്തിയ മഹേഷ്, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതേതുടർന്ന് സസ്പെൻഷൻ പിൻവലിക്കാൻ രാഹുൽ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
രാഹുലിന് വിശദീകരണം നൽകിയതായും അദ്ദേഹം തൃപ്തനാണെന്നും മഹേഷ് വിശദീകരിച്ചു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാൻ രാഹുൽ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. അഭിപ്രായ സ്വാതന്ത്യത്തിന് വിലകൽപിക്കുന്ന നേതാവാണ് രാഹുല്‍. അഭിപ്രായം തുറന്നുപറഞ്ഞതിെൻറ പേരിൽ ഒറ്റപ്പെടില്ലെന്ന് അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയിൽ ബോധ്യമായി. രാജ്യത്തെ മതേതരചേരിക്ക് നേതൃത്വം നല്കാന് കഴിയുന്ന നേതാവ് രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിെൻറ നേതൃത്വത്തില്‍ മാത്രമേ കോണ്‍ഗ്രസിന് തിരിച്ചുവരവ് സാധ്യമാവൂ.
കോണ്‍ഗ്രസിെൻറ തിരുത്തല്‍ശക്തിയായി പ്രവര്‍ത്തിച്ചിട്ടുള്ള യൂത്ത് കോണ്‍ഗ്രസിെൻറ പഴയകാല പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും മഹേഷ് കൂട്ടിച്ചേർത്തു.
നേതൃത്വം ഏറ്റെടുക്കാൻ കഴിയില്ലെങ്കിൽ രാഹുൽ ഗാന്ധി ഒഴിയണമെന്നും എ.കെ. ആൻറണി മൗനിബാബയാകരുതെന്നുമൊക്കെയാണ് യു.പി തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ മഹേഷ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാരവാഹിത്വം ഒന്നുമില്ലെങ്കിലും മരണം വരെ കോൺഗ്രസിൽ തുടരുമെന്നാണ് മഹേഷിെൻറ പുതിയ ഫേസ്ബുക്ക് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.