വിദ്യാഭ്യാസ മന്ത്രിയുടെ കാര്‍ രാത്രി അപകടത്തില്‍പെട്ടു; ആര്‍ക്കും പരിക്കില്ല

ചാലക്കുടി: ദേശീയ പാതയില്‍ കൊരട്ടിയില്‍വെച്ച് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മുന്നിലും പിന്നിലുമായി അഞ്ച്​ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു കൊരട്ടി പൊലീസ് സ്​റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. മന്ത്രി സി.രവീന്ദ്രനാഥ് പുതുക്കാട് നിന്ന് ആലുവയിലേക്ക് പോവുകയായിരുന്നു. 

മന്ത്രിയുടെ വാഹനത്തിന് മുന്നില്‍ പോവുകയായിരുന്ന കാര്‍ പെ​െട്ടന്ന് ബ്രേക്ക്​ ചെയ്​തതാണ് അപകടത്തിന് കാരണമായത്. കാര്‍ മുന്നറിയിപ്പില്ലാതെ ബ്രേക്ക്​ ചെയ്​തതോടെ അതിന് പിറകില്‍ വരികയായിരുന്ന നിസാന്‍ ലോറി കാറിലിടിച്ചു. അതിന് തൊട്ടു പിറകെയുണ്ടായിരുന്ന മന്ത്രിയുടെ വാഹനം നിസാന്‍ ലോറിയുടെ പിറകില്ലും ഇടിച്ചു. മന്ത്രിയുടെ  എസ്‌കോര്‍ട്ട്  പൊലീസി​​െൻറ  ജീപ്പ് മന്ത്രിയുടെ വാഹനത്തിന് പിറകിലും പൊലീസ് ജീപ്പിന് പിറകില്‍ മറ്റൊരു കാറും ഇടിച്ചു.

മന്ത്രിയുടെ വാഹനത്തി​​െൻറ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയിലെ വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അപകടത്തില്‍പെട്ട വാഹനങ്ങള്‍ മാറ്റിയിട്ട് കൊരട്ടി പൊലീസ് ഗതാഗതം പുനഃസ്ഥാപിച്ചു. പിന്നീട് മന്ത്രി മറ്റൊരു വാഹനത്തില്‍ ആലുവയിലേക്ക് യാത്ര തുടര്‍ന്നു.

Tags:    
News Summary - c ravindranath car accident-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.