ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹരജിയിൽ കക്ഷി ചേരാൻ അനുമതി തേടി ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കു മ്മനം രാജശേഖരൻ. സംസ്ഥാന സർക്കാർ നൽകിയ ഹരജിക്കെതിരെയാണ് കുമ്മനം സുപ്രീംകോടതിയെ സമീപിച്ചത്. ഈ മാസം 22ന് നിയ മഭേദഗതി സംബന്ധിച്ച ഹരജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കേയാണ് കക്ഷി ചേരാൻ കുമ ്മനം അനുമതി തേടിയത്.
കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വന്ന പൗരത്വ ഭേദഗതി നിയമം അസാധു വാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 15നാണ് കേരള സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. അഞ്ചു ഡസൻ ഹരജികൾ ഇതിനകം പരമോന്നത കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിവാദ നിയമഭേദഗതിക്കെതിരെ കോടതിയിലെത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
തുല്യത, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ ഉറപ്പു നൽകുന്ന 14, 21, 25 എന്നീ ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമാണ് നിയമഭേദഗതിയെന്ന് സർക്കാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 14ാം ഭരണഘടന വകുപ്പ് പ്രകാരം സാമുദായിക പരിഗണനകൾക്ക് അതീതമായി നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണ്. വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും 21ാം ഭരണഘടന വകുപ്പ് ഉറപ്പു നൽകുന്നു. ഏതൊരു മതത്തിൽ വിശ്വസിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥകൾക്കും ഇന്ത്യയുടെ മതേതരത്വത്തിനും എതിരാണ് നിയമഭേദഗതിയെന്ന് പ്രഖ്യാപിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് 2015നു മുമ്പ് ഇന്ത്യയിൽ കുടിയേറിയ അമുസ്ലിംകളെ സ്ഥിരതാമസക്കാരായി അംഗീകരിക്കുന്ന 2015ലെ പാസ്പോർട്ട് നിയമഭേദഗതി ചട്ടം, വിദേശികളുമായി ബന്ധപ്പെട്ട നിയമഭേദഗതി ഉത്തരവ് എന്നിവയും അസാധുവാക്കണം. നിയമഭേദഗതിയിലൂടെ ഭരണഘടന വ്യവസ്ഥകൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടപ്പാക്കാൻ സംസ്ഥാനങ്ങളെ കേന്ദ്രം നിർബന്ധിക്കുകയാണെന്നും ഹരജിയിൽ കുറ്റപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.